Friday, August 14, 2009

അങ്ങനെ ഒരു ഓണക്കാലത്തു …..

ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തത് [http://aaltharablogs.blogspot.com/2009/08/blog-post_14.html]


ആല്‍ത്തറയില്‍ നിന്നു മാണിക്യത്തിന്റെ അഭ്യര്‍ത്ഥന,, ആല്‍ത്തറയില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് ഒരു ഓര്‍മ്മകുറിപ്പെഴുതാന്‍ അങ്ങനെ ഓണത്തെക്കുറിച്ചു പോസ്റ്റ് എഴുതാന്‍ തുടങ്ങി. നാട്ടിലെ അവധിക്കാലം ആസ്വദിച്ചു, ദോഹയില്‍ മടങ്ങി എത്തിയതു ഒറ്റക്കായതു കൊണ്ടും , എഴുതാന്‍സ്പിരിറ്റ്ഉണ്ടായിരുന്നതു കൊണ്ടും, ഒരു കൈ നോക്കാമെന്നു കരുതി.


കേരളത്തിലേയൊ, ഗള്‍ഫ് രാജ്യങ്ങളിലെയൊ, അമേരിക്കയിലേയോ ഇന്‍ഡ്യയിലെ മഹാനഗരങ്ങളിലേയൊ മലയാളികള്‍ക്കു ഇതു അല്‍ഭുതമായി തോന്നിയേക്കാം. “പ്രവാസിഎന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു"( രാജസ്ഥാനിലും, ഗുജറാത്തിലും, ഹരിയനയിലും -- മഹാനഗരങ്ങലില്‍ നിന്നു അകന്നു -- ഗ്രാമ പ്രദേശങ്ങളില്‍ ഒരു ദ്വീപു നിവാസികളെ പൊലെ താമസിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു വേണ്ടി കുറിപ്പ്)

രാജസ്ഥാന്‍ -മദ്ധ്യപ്രദേശ്-ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ tri-junctionനില്‍ ആയിരുന്നു ബാസ്വാഡ എന്ന ജില്ല. ( സ്പെല്ലിങ് Banswara എന്നാണെങ്കിലും, സ്കേല്‍ വച്ചു അളന്നെടുത്തു പക്കാ മലയാളികളെ പ്പോലെ ബാന്സ്വാര എന്നൊന്നും വായിക്കല്ലെബാസ്വാഡ എന്നു തന്നെ വായിക്കണം). സ്ഥലം രാജസ്ഥാനില്‍. ഏറ്റവും അടുത്ത റേയില്‍വേ സ്റ്റേഷന്‍ 90 കി മി അകലെ. ബോംബേ-ഡെല്‍ഹി റൂട്ടിലുള്ള റത്‌ലാം സ്റ്റേഷന്‍ മദ്ധ്യപ്രദേശില്‍. അതിനു മുമ്പുള്ള സ്റ്റേഷന്‍ ദഹോദ് ഗുജറാത്തിലാണു. tri-junctionന്റെ എകദേശ രൂപം കിട്ടിയല്ലൊ.


പപ്പടം, കുമ്പളങ്ങ, മുരിങ്ങക്കായ……..മലയാളി കഴിക്കുന്ന ഒന്നും തന്നെ കിട്ടാനില്ല. രണ്ടു മാസത്തില്‍ ഒരിക്കല്‍ വല്ലപ്പൊഴും ബോംബെയില്‍ പോകാന്‍ കിട്ടുന്ന ഒഫിഷ്യല്‍ ട്രിപ്പുകളില്‍, കൈ നിറയെ പച്ചക്കറിയും പപ്പടവും വാങ്ങികൊണ്ട് വന്നു. നാട്ടില്‍ പോകുന്നവര്‍ കൊണ്ടു വരുന്ന ഒന്നൊ രണ്ടൊ കാസ്സെറ്റുകളായിരുന്നു ആകെ കണ്ട സിനിമകള്‍. പോസ്റ്റല്‍ ആയിട്ടായിരുന്നു കലാകൌമുദിയും മാതൃഭുമിയും വന്നിരുന്നതു. ടൈംസ് ഒഫ് ഇന്ഡ്യയുടെ ബോംബെ എഡിഷന്‍ കിട്ടിയതും രസകരമായ അനുഭവമാണു.

സ്വകാര്യ കമ്പനികളും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂടി ഗവണ്മെന്‍റ്റിന്റെ ഖജനാവിലേക്കുള്ള എത്രയൊ വരുമാനം അടിച്ചു മാറ്റുന്നു എന്നറിഞ്ഞതു അപ്പൊഴാണു അമൃത്‌സാറിലെക്കുള്ള ഫ്രൊണ്ടിയര്‍ മെയില്‍ ബോംബെ സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതു 8 മണിക്കാണു. ബോംബെ ഓഫീസിലെ കോറിയര്‍ പോകേണ്ട എല്ലാ കടലാസുകളും ഫയലുകളും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി, ഒരാള്‍ ട്രെയിന്‍ ഡ്രൈവറെ ഏല്പ്പിക്കുന്നു. പിറ്റെ ദിവസം രാവിലെ 7 മണിക്കു രത്ലാം സ്റ്റേഷനില്‍ എത്തുന്ന വണ്ടി കാത്തു, കമ്പനിയിലെ ഡ്രൈവര്‍ എത്തിയിരിക്കും. 50 രൂപ ഡ്രൈവര്‍ക്കു കൊടുത്തു ബാഗ് വാങ്ങി കൊണ്ടുപോകുന്നു.

ബാസ്വാഡയില്‍ കിട്ടിയിരുന്നതു ടൈംസിന്റെ ഡെല്‍ഹി എഡിഷന്‍ ആയിരുന്നു. രാവിലെ 11 മണി ആയാലെ കിട്ടൂ. വര്‍ഷങ്ങളോളം ബോംബെ എഡിഷന്‍ വായിച്ചു രസിച്ചവര്‍ക്കു ഡെല്‍ഹി എഡിഷന്‍ തീരെ പിടിക്കില്ല. ബോംബെ ഓഫിസിലെ സെക്രട്ടറിയെ മണിയടിച്ചു, ദിവസേന വരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഒരു ടൈംസും കൂടി, ഒരു ദിവസം വൈകീട്ടാണെങ്കിലും, ആര്‍ത്തിയോടെ വായിച്ചു രസിച്ചു.

അങ്ങനെ ഇരിക്കെയാണ്, ഓണാഘോഷം സംഘടിപ്പിക്കാന്‍ കുറച്ചു മലയാളികള്‍ തീരുമാനിച്ചത്. 15-20 കിലോമീറ്റര്‍ അകലെ ഒരു അയ്യപ്പന്‍ കോവിലുണ്ടെന്നും, ഒരു ചെറിയ ക്ലബ് ഹാള്‍ ഉണ്ടെന്നും, അവിടെ വച്ചു നടത്താമെന്നും, കുടുംബ സമേതം വരണമെന്നും ചില സംഘാടകര്‍ പറഞ്ഞു. തോമസ്, ജോയ് , ഉണ്ണികൃഷ്ണന്‍ --- തികച്ചും മതനിരപേക്ഷമായ ആഘോഷം.

കഴുത്തിലൂടെ തോര്‍ത്തുമുണ്ടു ചുറ്റി ഓടി നടക്കുന്ന കുറെ "മരുന്നു വീരന്‍മാര്‍" സജീവമായി പങ്കെടുത്തു. ഇതുപോലുള്ള ആള്‍ക്കാരെ കേരളത്തിലേക്കുള്ള തീവണ്ടികളിലും, ബാച്ചലര്‍ ക്വാര്‍ട്ടേര്‍സിലും കാണാം.എന്താണു കാരണം എന്നു ചോദിക്കരുതു. അതൊരു ഭംഗിയാണു. മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു.

ക്ലബ് ഹാളിനുള്ളില്‍ ആദ്യം നടന്നതു ഭക്തിഗാനങ്ങളാണ്. പ്രധാനമായും അയ്യപ്പ ഭക്തി ഗാനങ്ങള്‍. പമ്പയില്‍ കുളിച്ചു തോര്‍ത്തി എതാണ്ടു ശരംകുത്തിയാറ്റില്‍ എത്താറയപ്പോഴാണു അതു സംഭവിച്ചത്. ഏരിയുന്ന കണ്ണുകളൊടെ ചില വിമതന്മാര്‍ അവിടെ എത്തി ഗായകരെ നോക്കി. 'ശ്രീശാന്തു പോലും ഡെസ്മൊണ്ട് ഹയ്ന്സിനെ' ഇങ്ങനെ നോക്കിയിട്ടുണ്ടവില്ല. ബലമായി മൈക്ക് പിടിച്ചു വാങ്ങി ഉത്തരാധുനീക ഗായകര്‍ പുതിയ ഗാനം പാടി. ഗുരുദേവ കീര്‍ത്തനം.


പിന്നീടു മല്‍സരമായിരുന്നു. ഒരു അയ്യപ്പ ഗാനം, അടുത്തതു ഗുരുദേവന്‍. വീണ്ടും അയ്യപ്പന്‍, പിന്നെ ഗുരുദേവന്‍. പതിനെട്ടാമ്പടി കയറുന്നതിനു മുമ്പു അടി പൊട്ടി. ശിവഗിരിയിലെ മഞ്ഞ ബനിയന്‍ പെരുന്നയിലെ നടുറോട്ടില്‍ കീറി എറിഞ്ഞു. തെക്കന്‍കേരളത്തിലെ ജാതി സ്പിരിറ്റ് ആദ്യമായി അറിഞ്ഞതു അന്നാണ്. പിന്നീടു ക്ലബ് നടത്തിപ്പിന്റെ കാര്യം പറഞ്ഞുള്ള തര്‍ക്കങ്ങള്‍, കൂക്കി വിളി, ഉന്തും തള്ളൂം, “ക്ലബ് ഹാളിനുള്ളില്‍ നിങ്ങള്‍ ശീട്ടു കളിച്ചാല്,ഞങ്ങള്‍ കള്ളുകുടിക്കുംഎന്നുള്ള "സാംസ്കാരിക നയം" വ്യക്തമാക്കല്‍….

എങ്ങനെയാണു രക്ഷപ്പെട്ടു ക്വാര്‍ട്ടെര്‍സില്‍ എത്തിയതെന്നു അറിയില്ല. വര്‍ഷങ്ങളോളം കാര്യം ആലോചിച്ചു ചിരിച്ചിട്ടുണ്ട്. ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…

നന്മയുടെ ശാന്തിയുടെ സമാധാനത്തിന്റെ പ്രതികമായ മാവേലിയുടെ
വരവിനെ അനുസ്മരിച്ച് ഓണാഘോഷം നടത്തുമ്പോള്‍ വേണമായിരുന്നോ ഒരു അടികൂടല്‍ ..?

ഓണാശംസകളോടെ മനോവിഭ്രാന്തികള്‍

72 comments:

മര്‍ത്ത്യന്‍ said...

അയ്യപ്പനും വാവരും എന്ന് കേട്ടിട്ടുണ്ട് അയ്യപ്പനും നായരും എന്നിദാദ്യമായാനു :)

കറുത്തേടം said...

വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പൌത്രനായ മഹാബലിക്കു മോക്ഷംകൊടുത്ത തിരുവോണത്തിന് എന്തിനീ ജാതിസ്പര്‍ധ..

“പ്രവാസി” എന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു" - മറുനാടന്‍ മലയാളികള്‍ ഇന്ത്യക്കത്തും ഉണ്ട് പക്ഷെ ഒരു വ്യത്യാസം അവര്‍ സമ്പാതിക്കുന്നത് രൂപയാണ്. ഈ ഞാനും കുറേക്കാലം മറുനാടന്‍( ഇന്ത്യക്കകത്ത്‌) മലയാളിയായിരുന്നു.

"ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?… " -
അയ്യപ്പനെ മറ്റുമതക്കാര്‍ ഏറ്റെടുക്കാഞ്ഞാല്‍ ...സ്വാമി ശരണം...

Pretender said...

I enjoyed reading it, Manohar. I don't want to comment on the contents but it was a good read and undoubtedly you do have a flair for writing with a touch of humour, which is highly desirable. Great. Arvind

Manoj P.A. said...

narration is wonderful. keep posting

Unknown said...

Manoharji, ss I said through the mail there is a writer hiding in you and good that we could see it through your blogs. Keep going and we will enjoy your writings.

Santhosh Varma said...

ഒരു നാലഞ്ചു കൊല്ലം മുന്‍പ് ഇവിടെയും നടന്നു ഒരു ഓണാഘോഷം. മലയാളികള്‍ ഒന്നടംഗം എന്ന് നാം വിളിച്ചു കൂവുന്ന ഓണത്തിന്, സംഘാടകര്‍ വിളിച്ചപ്പോള്‍, ഒരു ഉന്നത സ്ഥാനീയനും എല്ലാവരും ബഹുമാനത്തോടെ മാത്രം കണ്ടു പോന്നിട്ടുള്ളതുമായ ഒരാള്‍ ഞങ്ങള്‍ക്ക് തന്ന മറുപടി ഇങ്ങനെയായിരുന്നു. " ഈ ഓണം ആഘോഷിക്കാന്‍ കാണിക്കുന്ന ഉത്സാഹമെന്തേ ഞങ്ങളുടെ ക്രിസ്മസ്, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങളില്‍ നിങ്ങള്‍ ഹിന്ദുക്കള്‍ കാണിക്കുന്നില്ല". അന്ന് നിര്‍ത്തി ഞാന്‍ "സംഘടിപ്പിക്കല്‍" എന്ന പരിപാടി!!!

Unknown said...

ഓര്‍മ്മകള്‍ നന്നായി എഴുതിയിരിക്കുന്നു മനോഹര്‍ജീ... ഞങ്ങള്‍ വടക്കേ മലബാറുകാര്‍ക്ക് എന്തുണ്ടെങ്കിലും ഈ ജാതിസ്പിരിറ്റില്ല...

yousufpa said...

ഒരു ജാതി, ഒരു മതമ്, ഒരു ദൈവം -ഈ മന്ത്രം മനസ്സില്‍ ഉരുവിട്ടു കൊണ്ട് നന്മ കാംക്ഷിക്കുക ,മനസ്സില്‍ സ്നേഹം വളര്‍ത്തുക. ജയ് ഹിന്ദ്.

mini//മിനി said...

ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന് ശ്രീ നാരായണഗുരു നമ്മെ പഠിപ്പിച്ചു. ജാതി എഴുതി വായിക്കുകയാണ് വേണ്ടത്. പിന്നെ ഈ ദൈവത്തെ വളരെ കൃത്യമായി വീതം വെച്ചിട്ടുണ്ട് എന്ന് ഭക്തന്മാരെ അനലൈസ് ചെയ്താല്‍ അറിയാന്‍ കഴിയും.

ലേഖാവിജയ് said...

തെക്കന്‍കേരളത്തിലെ ജാതി സ്പിരിറ്റ് ആദ്യമായി അറിഞ്ഞതു അന്നാണ്.

അങ്ങനൊരു സാമാന്യവത്ക്കരണം വേണമായിരുന്നൊ?
എല്ലായിടത്തും ഇങ്ങനെ ചിലര്‍ ഉണ്ടാകും.അതിനു തെക്ക്, വടക്ക് എന്നൊന്നും ഇല്ല :)

മാഹിഷ്മതി said...

ഈ വടക്കൻ മലബാർകാരായ ഞങ്ങൾക്ക് ഏതായാലും ജാതി സ്പിരിട്ടില്ല .കൂടി വന്നാൽ ഞങ്ങൾ ചോദിക്കും ഏതു യൂണിയനിലാ ...സി.ഐ.റ്റീ.യൂലോ അതോ ഐ,എൻ.റ്റി.യൂ സിയോ?

Sureshkumar Punjhayil said...

Manoharam... Ashamsakal...!!!

Unknown said...

its something different .. funny..

i like it...

Unknown said...

assalayittundu to manohara. onathallilladey enthu onakosham! onasamsagalodey.............

smitha adharsh said...

കേരളീയരുടെ ദേശീയോത്സവമാണ് ഓണം.എല്ലാ മലയാളികളും ജാതിമതഭേതമെന്യേ ഓണം ആഘോഷിക്കുന്നു..ഇങ്ങനെയാണ് പ്രൈമറി ക്ലാസ്സിലെ മലയാളം കോമ്പോസിഷന് വേണ്ടി പഠിച്ചത്.ഈ പോസ്റ്റ്‌ വായിച്ചപ്പോ,ആ പഠിച്ചതൊക്കെ വെറുതെയായിപ്പോയല്ലോ എന്ന് തോന്നി..!!
ഓണത്തിനിടയില്‍ ഇങ്ങനെ ജാതിസ്പര്‍ദ്ധ ഒക്കെ ഉണ്ടായിരിക്കും അല്ലെ മനോഹര്ജീ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"എങ്ങനെയാണു രക്ഷപ്പെട്ടു ക്വാര്‍ട്ടെര്‍സില്‍ എത്തിയതെന്നു അറിയില്ല. "

മുടിഞ്ഞ ധൈര്യാണല്ലോ.. :)

Jaffer Muhammed said...

Good

വികടശിരോമണി said...

അപാരധൈര്യം തന്നെ:)

Jayakrishnan said...

First of all I wish all a happy & prosperous Onam. your latest blog is really nice, though many of us may not have been to banswara, your way of narration took all of us to that event, keep bloging and bloging...!!!

No comments on the other contents.

രഘുനാഥന്‍ said...

പ്രിയ സുഹൃത്തെ ....

മലയാളികള്‍ ഇതല്ല ഇതിന്റെ അപ്പുറവും കാണിക്കും. ഒരു കണക്കിന് മലയാളികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജാതി വേണ്ടാ എന്ന് പറഞ്ഞ ഗുരുദേവന്റെ ധര്‍മ പരിപാലന യോഗത്തിന്റെ സെക്രട്ടറി പറയുന്നത് കേട്ടോ?..."ജാതി പറഞ്ഞാലേ അവകാശങ്ങള്‍ നേടാന്‍ പറ്റൂ" എന്ന്. യോഗത്തിനെ സ്വന്തം നേട്ടങ്ങള്‍ക്ക്‌ വേണ്ടി മറയാക്കി വച്ചിരിക്കുകയാണ് ഈ അഭിനവ ശ്രീനാരായണീയന്‍..ഇങ്ങനെ പോയാല്‍ കുറച്ചു നാള്‍ കഴിയുമ്പോള്‍ ഗുരു ക്ഷേത്രങ്ങളുടെ ഇടത്തും വലതും ഓരോ ഉപക്ഷേത്രങ്ങള്‍ കൂടി ഉണ്ടാകും. ഒന്നില്‍ വെള്ളാപ്പള്ളി ഗുരുവും മറ്റേതില്‍ പ്രീതിദേവിയും.! പാവം ഗുരു ദേവന്‍!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എവിടെയായാലും മലയാളി മലയാളിയല്ലാതിരിക്ക്വോ?

Unknown said...

പണ്ടു പണ്ടു ഓണാഘോഷങ്ങള്‍ സ്പോണ്‍‌സേഡ് പ്രോഗ്രാമുകള്‍ ആയിരുന്നില്ല……….പരിമിതമായ കഴിവുകളിലൂടെ
നാടന്‍ കലകളുടേയും ഗ്രാമ നൈര്‍മല്യത്തിന്റേയും ഒരു സമ്മേളനം ആയിരുന്നു……….എന്നാല്‍ അക്കാലത്തെ ആ അഘോഷങ്ങള്ക്കെ ‘കാവി’ നിറം കൂടുതല്‍ ആയിരുന്നു. ഇന്നു ‘കാവി’ നിറം പുറമെ മങ്ങി എന്നു മാത്രം…….എന്നാല്‍ അതു ചിലരുടെ എല്ലാം മനസ്സുകളിലേക്ക് പൂര്‍‌വ്വാധികംശക്‌തിയൂടെ ചേക്കേറി………!!

ആഘോഷങ്ങള്‍ നഗരങ്ങള്‍ ഏറ്റെടുത്തു………! വിളവെടുപ്പും , സമ്രിധിയും നിറഞ്ഞു നിന്ന നാളുകള്‍………..ഇന്നു പകര്‍ച്ച വ്യാധികളുടെ നടുക്കുന്ന ചിന്തകള്‍ ആണ് എല്ലാ ഓണ നാളുകളിലും………..വിഷ്വല്‍ മീഡിയകള്‍ അവരുടെ ഒരു ചാനലില്‍ ആഘോഷത്തിമിര്‍പ്പുകളും………..അടുത്ത ചാനലില്‍ ക്രിക്കെറ്റ് സ്കൊര്‍ എന്ന വണ്ണം മരണ സംഖ്യയും വിളംബരം ചെയ്യുന്നു……..!!!

‘ഓണം വിശേഷാല്‍ പ്രതികള്‍’ ഇറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു……………ഇന്നു ‘മണിക്കൂറുകള്‍’ കൂടിയില്ല എന്നാല്‍ അതിനിടയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ അധികം ആയി………. “മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു” അവസാനം ആ തോര്‍‌ത്തു മുണ്ടു സ്വയം കഴുത്തില്‍ കുരുക്കി ഒടുങ്ങേണ്ടി വരുമോ…………, തെറ്റിധരിക്കല്ലേ, ‘ബ്ലൊഗ് ‘ സാഹിത്യത്തിന്റെ’ കൂടി ആക്രമണം സഹിക്കാതെ ആണെന്നു ധരിക്കല്ലേ………….സാഹിത്യ അസ്വാദന രംഗത്തെ സ്വാഗതാര്‍ഹം ആയ ഒരു ഡിജിറ്റല്‍ എക്സ്റ്റെന്ഷന്‍ എന്നു തന്നെ പറയാം…….

മതപരവും , സാമ്പത്തികവും സാമൂഹികവുമ്മായ വിവേചനം…………ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നു പൂര്‍ണ്ണമായി ഒരിക്കലും തുടച്ചു മാറ്റപ്പെട്ടില്ല………..

മനോഹറിന്റെ നല്ല ഒഴുക്കുള്ള മടുപ്പുളവാകാത്ത രചന ശൈലി ആണ്…………ഈ ഓണക്കാലം ഓര്‍മകളെ പുനര്‍ജീവിപ്പിക്കാനും അതു രസകരം ആയി മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞതിനും അഭിനന്ദനങ്ങള്‍………..അല്‍ത്തറയുടെ

അമരക്കാരിക്കും ആത്മാര്‍‌ത്ഥമായ അഭിനന്ദങ്ങള്‍

jayanEvoor said...

You said it right. People are yet to evolve as human beings!

It's and insult to Sreenarayana Guru and Ayyappan both!

Good writing!

(Me too don't have malayalam font now!)

Unknown said...

ayyappanum aarudeyumokke aakande. nayanmar etteduthalum mathi ennu vicharichittundavam.

Unknown said...

you have done a veray good work.
eniyum ezhuthukka.nalloru bhavi undu thaankalku.
ormakale onakkalam valare nannayi.
njan prabha pillayude sister.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

valare nannayittund moorkkanikkarayile kuttiyolkk eshttayirikkunooto. [ee comment kazhinja blognum varan pookunna bloginum badakaman ] mahavishnuvinde sudarshana chakram......malayaliyude thorthumund......ath valare ezhttapetto .IT um blog writtingum orumich nannayi kondhupokan pattane ennu mahabaliyodum sreenarayanaguruvinodum prarthikkam

Anonymous said...

u r totally right,right,right!jayanevoor and many others hv already said what i hv to say!hence not commenting again on the contents.
Good narrating skills,Congrats!

siva // ശിവ said...

രഘുനാഥന്റെ കമന്റുമായി യോജിക്കുന്നു....

" എന്റെ കേരളം” said...

“അലമ്പ് “ ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം...............? അത് ഒരു ക്യൂ ആണെങ്കിൽ കൂടി...

അത് ഒരു ഗുണം ആയി കരുതുന്ന ഒരു കൂട്ടർ ഇയിടെ അധികമായി.......അങ്ങനെ സമാധാനിക്കാനേ നമുക്ക് കഴിയു.........

സ്വാമിയേ ശരണം അയ്യപ്പാ....

നിരക്ഷരൻ said...

ഓണാഘോഷത്തിനിടയില്‍ ഇങ്ങനെയും ‘കലാപ‘പരിപാടികളോ ? :)

ഓണാംശസകള്‍ മാഷേ ...

the man to walk with said...

:)
onashamsakal

abhayam suresh said...

It may be the beginning of "SNDP" V/S "NSS" fight. Thanks for pointing out the the bad side of our society with a humor touch.

Madhavikutty said...

updated and current version kaiyilundaville manoharji?!!!
malayaliyude vibhranthikal?

sajees Blog said...

hi manohar...
it was nice to read...
pinne malayalikku adipidi illathe enthaghosham...

ash said...

ഇപ്പോള്‍ മനുഷ്യന്‍ പറഞ്ഞിടത്ത് ദൈവം നിക്കണം എന്ന ചൊല്ല് വന്നിട്ടുണ്ട് മാഷ് കേട്ടിട്ടില്ലേ... ദൈവത്തെ തോട്ടിയിട്ട് (കണ്ണൂര്‍ ഭാഷയില്‍ കൊക്ക ) വലിക്കാന്‍ നോക്കുവല്ലേ എല്ലാരും... നല്ല അനുഭവം പഠിക്കേണ്ട പാഠം തന്നെ... നന്നായിട്ടുണ്ട്...

മുരളി I Murali Mudra said...

വൈകി വന്നു ഓണത്തെപ്പറ്റി പറയുന്നില്ല...
എന്നാലും പറയാതിരിക്കാന്‍ വയ്യ വിവരണം അസ്സലായി..
ദോഹയില്‍ ആയിരുന്നിട്ടും 'മീറ്റ്‌ 'നു വരാഞ്ഞതെന്തേ.??
അടുത്ത തവണ തീര്‍ച്ചയായും വരണം ട്ടോ....
(ചെറിയ ഒരു സംശയം ഉണ്ട് നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന്...
'സേഫ്റ്റി' യില്‍ ആണോ??)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആദ്യം തന്നെ ഒരു ദോഹാ ബ്ലോഗ്ഗറെക്കൂടി കിട്ടിയതിലുള്ള സന്തോഷം പങ്കു വെക്കട്ടെ ..
ഗുരുദേവന്‍ ഈഴവരുടെത് മാത്രമായി എനിക്ക് തോന്നിയിട്ടില്ല .. ഞാനും ഒരു ഗുരുദേവനെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ്‌ ...

പിന്നെ അയ്യപ്പസ്വാമി .. അത് ഗുരുദേവന്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ച കാര്യം പറഞ്ഞതുപോലെ ക്ഷേത്രത്തിന്റെ നടത്തിപ്പിലുള്ള മേല്‍ക്കൊയ്മക്കനുസരിച്ചു ദൈവങ്ങളുടെ ജാതിയും മാറിക്കൊണ്ടിരിക്കും .

എന്ത് ചെയ്യാം ..ഇവര്‍ ആരെങ്കിലും യഥാര്‍ത്ഥ അനുയായികളോ ..വിശ്വാസികളോ അല്ല അത്ര തന്നെ .. താന്തോന്നികള്‍

നീര്‍വിളാകന്‍ said...

ഞങ്ങള്‍ ഗള്‍ഫുകാര്‍ ഇതു ധരാളം അനുഭവിക്കുനതാണ്... മലയാളി എന്നു പറയുമ്പോള്‍ തന്നെ കൊച്ചു കുട്ടികളില്‍ വരെ ജാതിയും, മതവും രാഷ്ട്രീയവും കൂത്തി വച്ച് വളര്‍ത്തുന്ന ഒരു വിഭാഗം മലയാളികളാണ് ഗള്‍ഫിലുള്ളത്.... ആദ്യം ചെല്ലുമ്പോള്‍ പേരു ചോദിക്കും... മതം ഏതെന്നറിയാന്‍!!! പിന്നെ അതേ മതക്കാരനാണെങ്കില്‍ അടുത്തത് പിതാവിന്റെ പേരാണ്.... ഇന്നത്തെ തലമുറക്ക് നായരെന്നും പിള്ളയെന്നും വാലുകള്‍ ഇല്ലല്ലോ.... വാലുണ്ടോ എന്നറിയാന്‍ എന്നറിയാനാണ് അത്തരം ചോദ്യങ്ങള്‍!

എഴുത്ത് നന്നായി

ശാന്ത കാവുമ്പായി said...

അയ്യപ്പനും വേണ്ടേ അവകാശികൾ.നായന്മാരെടുക്കട്ടെന്നേ.

കുഞ്ഞൂസ് (Kunjuss) said...

കേരളത്തിന്റെ ദേശീയോത്സവമാണ്‌ ഓണമെന്നും എല്ലാ മലയാളികളും ഒരേപോലെ ഓണം ആഘോഷിക്കുന്നു എന്നുള്ളതുമൊക്കെ വെറും പാഠ പുസ്തകങ്ങളില്‍ മാത്രം.... മതത്തിന്റെ മാത്രമല്ല ജാതിയുടെ പേരിലും ദൈവങ്ങളെ തരംതിരിക്കാം ല്ലേ..... ദൈവങ്ങള്‍ക്കും പക്ഷാഭേദം കാണുമോ എന്തോ?

അവതരണം കൊള്ളാം ട്ടോ...

Sandhya S.N said...

hahahahhah
it is really funny...
well written
congrats
sandhya

Sapna Anu B.George said...

നന്നായിട്ടുണ്ട്....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.

റോസാപ്പൂക്കള്‍ said...

ഓണത്തല്ലു വായിച്ചു.
ഇനി മാവേലിയെ ഓരോരൊ ജാതിക്കാരു വീതം വെച്ചെടുക്കുമോ...കഷ്ടം

mukthaRionism said...

ഓണമിനിയും കഴിഞ്ഞില്ലേ...

ജീവി കരിവെള്ളൂർ said...

സത്യം തെക്കന്‍ ജില്ലകളിലെ ആള്‍ക്കാര്‍ പരിചയപ്പെടുമ്പോള്‍ ,ഹൊ! ജാതിയേതെന്നറിയാനുള്ള വ്യഗ്രത ഒത്തിരി കണ്ടതാ.

എഴുത്തിന്‍റെ ഒഴുക്ക് ഇഷ്ടപ്പെട്ടു...

Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തനൊന്നും എഴുതിയില്ലേ ഗെഡീ..
എന്തായാലും ആ ഓണത്തല്ല് അസ്സലായി വിവരിച്ചിരിക്കുന്നു കേട്ടൊ.
പിന്നെ ,ദോഹയെക്കാൾ ഭേദം ലണ്ടനാണ് ട്ടാ ,ഇവിടെ മലയാളിയുടെ ചക്കക്കുരു വരെ കിട്ടും!

ഹാരിസ്‌ എടവന said...

ഹ ഹ ഹ
അവസാന ചോദ്യം നന്നായി
അയ്യപ്പന്‍ മാത്രമല്ല
കിട്ടുന്നതെന്തും ജാതി തിരിച്ചു
പങ്കിടുന്നു.
പിന്നെ
പ്രവാസിയെന്നതിനു ഇന്ത്യയില്‍
പലസംസ്ഥാനങ്ങളിലും
ഓണം കേറാമൂലകളില്‍
താമസിക്കുന്ന അനേകായിരം മലയാളികള്‍ അര്‍ഹരാണോ?
അവര്‍ മറുനാടന്‍ മലയാളികളല്ലേ
..........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒന്നൊന്നര!

എം.എ.ലത്തീഫ് said...

എഴുതാന്‍ ഇനി അനുഭവങ്ങള്‍ ഇല്ലാതായോ..??

Sabu Kottotty said...

ജാതി ചോദിയ്ക്കരുത് പറയരുത് എന്നല്ലേ ഗുരുപറഞ്ഞിട്ടുള്ളത്... അല്ലാതെ അതിന്റെ പേരില്‍ തല്ലുകൂടരുതെന്നല്ലല്ലോ...

ബഷീർ said...

ഇത് വായിച്ചിരുന്നില്ല (അവധിയിലായിരുനു )
ഓർമ്മകൾ നനായി വിവരിച്ചിരിക്കുന്നു.

ബഷീർ said...

OT :

ഷോർട്ട് ഫിലിം കണ്ടിരുന്നു. ആശയം പുതുമയുള്ളതല്ലെങ്കിലും അവതരണം നന്നായിരുന്നു

പ്രൊഫൈലിൽ എഴുതിയിരിക്കുന്ന പണിതന്നെയാണല്ലേ :)

ജിജ സുബ്രഹ്മണ്യൻ said...

ഓണം കൂടാൻ ഞാൻ താമസിച്ചു പോയോ.ശ്രീനാരായണ ഗുരു പറഞ്ഞിരിക്കുന്നത് ജാതി ചോദിക്കരുത്,പറയരുത് ,ചിന്തിക്കരുത് എന്നല്ലേ.എന്നിട്ടും അനുയായികൾ എന്താ ചെയ്യുന്നത്.

Lathika subhash said...

എന്നെ സന്ദർശിച്ചതിനു നന്ദി.
അതുകൊണ്ട് ഇപ്പോഴെങ്കിലും ഇവിടെയെത്തി.
വിഷു കഴിഞ്ഞാണെങ്കിലും ഓണസ്പർദ്ധ വായിച്ചു. നല്ല അവതരണം. അടുത്ത പോസ്റ്റ് പോരട്ടെ.ആശംസകൾ.

Anonymous said...

എന്തിനും ഏതിനും ദൈവത്തിന്റെ പേര് പറഞ്ഞു കടിച്ചു കീറുന്നവര്‍ ഒന്ന് അറിയേണ്ടതാണ് ....എല്ലാവരുടെയും ദൈവം ഒന്ന് തന്നെ ...അത് എല്ലാരുടെയും വേദങ്ങളില്‍ കുഴിച്ചുമൂടപ്പെട്ട സത്യം ....ആ സത്യത്തെ ഉള്കൊണ്ടാല്‍ ആര്‍ക്കും ആരെടെയും ജാതിയോ മതമോ പ്രശ്നം ആയി വരില്ല ...

GOD IS ONLY ONE
VEDAS:

"Those whose intelligence has been stolen by material desires surrender unto demigods and follow the particular rules and regulations of worship according to their own natures."
[Bhagavad Gita 7:20]
"Ekam evadvitiyam"
"He is One only without a second."
[Chandogya Upanishad 6:2:1]1

"Na casya kascij janita na cadhipah."
"Of Him there are neither parents nor lord."
[Svetasvatara Upanishad 6:9]2

"Na tasya pratima asti"
"There is no likeness of Him."
[Svetasvatara Upanishad 4:19]3



"Na samdrse tisthati rupam asya, na caksusa pasyati kas canainam."

"His form is not to be seen; no one sees Him with the eye."
[Svetasvatara Upanishad 4:20]4
"na tasya pratima asti
"There is no image of Him."
[Yajurveda 32:3]5

"shudhama poapvidham"
"He is bodyless and pure."
[Yajurveda 40:8]6

"Andhatama pravishanti ye asambhuti mupaste"
"They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti."
[Yajurveda 40:9]7

[Sambhuti means created things, ]


"Lead us to the good path and remove the sin that makes us stray and wander."
[Yajurveda 40:16]8

"Thou shalt have no other gods before me."

"Thou shalt not make unto thee any graven image, or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth:"

BIBLE:-

"Thou shalt not bow down thyself to them, nor serve them: for I the Lord thy God am a jealous God."
[The Bible, Exodus 20:3-5]

"I am Lord, and there is none else, there is no God besides me."
[The Bible, Isaiah 45:5]

"Hear, O Israel: The Lord our God is one Lord"
[The Bible, Deuteronomy 6:4]

QURAN:-

"Say: He is Allah,
The One and Only.
"Allah, the Eternal, Absolute.
"He begets not, nor is He begotten.
And there is none like unto Him."
[Al-Qur’an 112:1-4]

Lack of proper knowledge and laziness to accumulate the real knowledge is the root cause of everything.Let learning and understanding and logic help us from every misunderstandings .


...good post....

എല്ലാവരും ഒന്ന് ചിന്തിക്കട്ടെ ..സമത്വം കൊണ്ടുവരുന്ന ഉത്സവങ്ങളെ പോലും ഇന്ന് ആയുധം ആയി ഉപയോഗിക്കപ്പെടുന്നു ....കഷ്ട്ടം തന്നെ ...

ഇനിയും എഴിതുക ..ആശംസകള്‍ !!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'മനോവിഭ്രാന്തി' ഇല്ലാതെ ഒരാവര്‍ത്തി കൂടി വായിച്ചു..

Kaithamullu said...

തകര്‍പ്പന്‍, മനോ!
(ഒറ്റ വാക്കിലൊതുക്കുന്നു, എനിക്ക് പറയാനുള്ളതെല്ലാം)

ഇനിയും കാണാല്ലോ?

yemceepee said...

അതേയ് പലരും പറഞ്ഞത് പോലെ വടക്കേമലബാറില്‍ ഇത് പോലെ ഒരു ജാതി കോമാളിത്തം ഇല്ലാട്ടോ....
തെക്കോട്ട് പോയികഴിഞ്ഞാല്‍ ഏതു ദൈവത്തെയാണ് പ്രാര്‍ത്ഥിക്കുന്നത് എന്നാണ് ചോദിക്കുന്നത്, അതിലൂടെ അവരുടെ ജാതി അറിയാനാണ് ശ്രമിക്കുന്നത്.ഈയിടെ ഒരു റിയാലിറ്റി ഷോയില്‍ ഈ പ്രവണത കാണുകയുണ്ടായി.എ ചാനലോ ആളെയോ എടുത്തു പറഞ്ഞു ഒരു വിവാദം തുടങ്ങാന്‍ ഉദേശിക്കുന്നില്ല . നന്നായിട്ടുണ്ട് മനോഹര്‍ജി .. ഇനിയും പോരട്ടെ ....
ഗുരുവേ ശരണം അയ്യപ്പാ.....

Unknown said...

ഇത് ഇപ്പോഴാണ് ഞാന്‍ കാണുന്നത്, നല്ല എഴുത്തു.
പുതിയതൊന്നും എഴുതുന്നില്ലേ ?

Anonymous said...

നല്ല ഭാഷ ..കൊള്ളാം ലളിതവും അര്‍ത്ഥവത്തുമായ വരികള്‍...പ്രവാസിയെന്നാല്‍ ഗള്‍ഫിലും യുറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ ജോലിക്കായി പോയിരിക്കുന്നവര്‍
എന്നാണു എല്ലാവരും പറയാറ്..അവരൊക്കെ അവിടെ നാട്ടിലേക്കാള്‍ നന്നായി തന്നെ ഓണവും വിഷുവും എല്ലാം ആഘോഷിക്കുമ്പോള്‍..
എല്ലാം യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്ന അന്യസംസ്ഥാന ങ്ങളില്‍ പണിയെടുത്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന പാവങ്ങളെ കുറിച്ച് ആരും ഓര്‍ക്കാറില്ല.ഈ ലേഖനത്തിന് .നന്ദി മനോഹര്‍ ജി .ഇനിയും ധാരാളം എഴുതണം..

BOBY said...

നല്ല ഭാഷ ..കൊള്ളാം ലളിതവും അര്‍ത്ഥവത്തുമായ വരികള്‍...പ്രവാസിയെന്നാല്‍ ഗള്‍ഫിലും യുറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ ജോലിക്കായി പോയിരിക്കുന്നവര്‍
എന്നാണു എല്ലാവരും പറയാറ്..അവരൊക്കെ അവിടെ നാട്ടിലേക്കാള്‍ നന്നായി തന്നെ ഓണവും വിഷുവും എല്ലാം ആഘോഷിക്കുമ്പോള്‍..
എല്ലാം യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്ന അന്യസംസ്ഥാന ങ്ങളില്‍ പണിയെടുത്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന പാവങ്ങളെ കുറിച്ച് ആരും ഓര്‍ക്കാറില്ല.ഈ ലേഖനത്തിന് .നന്ദി മനോഹര്‍ ജി .ഇനിയും ധാരാളം എഴുതണം..

BOBY said...

നല്ല ഭാഷ ..കൊള്ളാം ലളിതവും അര്‍ത്ഥവത്തുമായ വരികള്‍...പ്രവാസിയെന്നാല്‍ ഗള്‍ഫിലും യുറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ ജോലിക്കായി പോയിരിക്കുന്നവര്‍
എന്നാണു എല്ലാവരും പറയാറ്..അവരൊക്കെ അവിടെ നാട്ടിലേക്കാള്‍ നന്നായി തന്നെ ഓണവും വിഷുവും എല്ലാം ആഘോഷിക്കുമ്പോള്‍..
എല്ലാം യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്ന അന്യസംസ്ഥാന ങ്ങളില്‍ പണിയെടുത്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന പാവങ്ങളെ കുറിച്ച് ആരും ഓര്‍ക്കാറില്ല.ഈ ലേഖനത്തിന് .നന്ദി മനോഹര്‍ ജി .ഇനിയും ധാരാളം എഴുതണം..

കുസുമം ആര്‍ പുന്നപ്ര said...

"ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..
പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?… " -
ഇത് എന്നെ സംബന്ധിച്ച് തെറ്റായ ഒരു ധാരണ യാണെന്ന്
തുറന്നു സമ്മതിക്കട്ടെ ! നാരായണഗുരു സ്വാമി ഈഴവരുടെ
മാത്രം ആണോ ...? അയ്യപ്പന്‍ നായരുടെ മാത്രമാണോ ....?

Anonymous said...

ഇത് പഴയ ജാതിയിലെ ഉച്ച നീചത്വം അല്ല. പുതിയ ജാതി സ്പിരിറ്റ് ആണ് .നവോത്ഥാനത്തിന്റെ നന്മകള്‍ക്ക് ശേഷം ബാക്കിയായ അതിന്റെ തന്നെ വിസര്‍ജ്ജ്യം . സമൂഹ്യമുന്നേറ്റത്തിന് വഴിവച്ച സംഘടനകള്‍ ഇന്ന് ഈ പ്രതിലോമപ്രവര്‍ത്തിയാണ് ചെയ്യുന്നത്. പുരോഗമനരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇന്ന് അവയുടെ ദൌത്യം പൂര്‍ത്തിയായി ജീര്‍ണ്ണതയിലല്ലേ

madhu said...

ഞാനും താങ്കളേപ്പോലെ 'പാർശ്വവൽക്കരിക്ക'പ്പെട്ട പ്രവാസി മലയാളിയായിരുന്നു,28 വർഷം.ജൈസൽമേരും ബിക്കാനീറും കാശ്മീരും... ഡെക്കാൻ ഥാർ ചൂട്കാറ്റിനോ,കാശ്മീരൻ മഞ്ഞു കാറ്റിനോ വറ്റിക്കാനാകാത്ത വലിയൊരു വികാരം സമ്മാനിച്ച എന്റെ നാടെന്നും അദ്ഭുതമാണു.എല്ലാ നാടിനേയും തോൽപ്പിക്കാനാകുന്ന കസ്തൂരി ഗന്ധം നാമെവിടെയോ ഒളിപ്പിച്ചിട്ടുണ്ട്. മലയാളിയുടെ മാറി വരുന്ന നിറം പ്രവാസി പുത്തൻ തലമുറയിൽ നിന്ന് 'മണത്ത'റിഞ്ഞു.
മനോഹർ ജി യുടെ ചിത്രരചന സത്യസന്ധമാണു.എന്നിട്ടും എന്തേ ഈ 'കഷിഷ്'?Realistic Narration സുന്തരമായി അനുഭവപ്പെടുന്നത് താങ്കളിൽ ഞാനെന്നെ പ്രതിഷ്ടിക്കുന്നതു കൊണ്ടാവാം.

Anonymous said...

athoru onathallalle manoharji

ജാസ്മിന്‍ said...

വൈകിയാണെങ്കിലും ഈ ഓണത്തല്ല് നന്നായി ആസ്വദിച്ചു .കഴുത്തിലിട്ട മുണ്ട് തലയില്‍ കെട്ടി ഓടിയിട്ടുണ്ടാവും അല്ലെ ?

harshamohank said...

വളരെ നല്ല ഭാഷ .ഒട്ടും മുഴിച്ചില്‍ ഉണ്ടായില്ല .നന്നായിരിക്കുന്നു മനോഹര്‍ജി

Martinezwbse said...

നല്ല ഭാഷ ..കൊള്ളാം ലളിതവും അര്‍ത്ഥവത്തുമായ വരികള്‍...പ്രവാസിയെന്നാല്‍ ഗള്‍ഫിലും യുറോപ്യന്‍ രാജ്യങ്ങളിലും ഒക്കെ ജോലിക്കായി പോയിരിക്കുന്നവര്‍ എന്നാണു എല്ലാവരും പറയാറ്..അവരൊക്കെ അവിടെ നാട്ടിലേക്കാള്‍ നന്നായി തന്നെ ഓണവും വിഷുവും എല്ലാം ആഘോഷിക്കുമ്പോള്‍.. എല്ലാം യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്ന അന്യസംസ്ഥാന ങ്ങളില്‍ പണിയെടുത്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന പാവങ്ങളെ കുറിച്ച് ആരും ഓര്‍ക്കാറില്ല.ഈ ലേഖനത്തിന് .നന്ദി മനോഹര്‍ ജി .ഇനിയും ധാരാളം എഴുതണം..

n madhavan kutty said...



Nandhi NMK