ആദ്യം ആരും ശ്രദ്ധിച്ചില്ല!
മൈതാനത്തിന്റെ തെക്കു വശത്തുകൂടി, 14- നമ്പര്‍ ജേഴ്സിയിട്ട, റൈറ്റ് ഫോര്‍വേര്‍ഡ് കെ.റ്റി.മോഹന്‍ മന്ദമന്ദംമുന്നേറി…മിഡ് ഹാഫ് കഴിഞ്ഞപ്പോഴേക്കും കാണികള്‍ ആര്‍ത്തിരമ്പി.
സെമി ഫൈനല്‍ ആണ്. എതിര് ടീം ചില്ലറക്കാരല്ല, തൃശൂര്‍ പോലിസ് ക്ലബ് ആണ്! നാട്ടിന്‍പുറത്തുകാരായ ഞങ്ങളുടെ ജവാന് ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത്..… സ്വന്തമായി ഷൂസ് വാങ്ങാന്‍ പോലും കഴിയാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസുകാരോട് കളിക്കുന്നത് .
അങ്ങനെ പേരുകേട്ട ക്ലബ് ഒന്നുമല്ല, "ജവാന് ആര്‍ട്സ് ക്ലബ്".30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറത്തെ ക്ലബ്ബുകള്എങ്ങനെയെന്നു പലര്‍ക്കും ഓര്മയുണ്ടാവുമായിരിക്കും. അങ്ങനെയുള്ള ക്ലബ്ബുകളുടെ ഒരു “poor cousin” ആയിരുന്നു ഞങ്ങളുടെ ഈ ക്ലബ് . 1962 ഇല് ഇന്‍ഡോ -ചൈന യുദ്ധ കാലത്ത് ഉണ്ടാക്കിയതാണത്രേ. അതിനാലാണ് ദേശസ്നേഹസൂചകമായി 'ജവാന്' എന്ന പേരു വന്നതെന്ന്, പിന്നീട് പൊട്ടിമുളച്ച ചില 'ചരിത്രകാരന്മാര്' സാക്ഷ്യപ്പെടുത്തുന്നത്.
ആ വിമര്‍ശനത്തില്‍ കുറച്ചു സത്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് ക്ലബ്ബിന്റെ വാതിലുകള്‍ മലര്ക്കെതുറന്നതായി പ്രഖ്യാപിച്ചത് . സാമുദായിക വിമര്‍ശനം ഒരു പരിധി വരെ കുറച്ചുവെങ്കിലും രാഷ്ട്രീയ വിമര്ശനംപിന്നെയും തുടര്‍ന്നു. ക്ലബ്ബിന്റെ മുകളില്‍ കെട്ടി വച്ചിരിക്കുന്ന കോളാമ്പി പോലുള്ള ലൌഡ് സ്പീക്കറിലൂടെവൈകുന്നേരങ്ങളില് ചലച്ചിത്രഗാനങ്ങ ള്‍ അലയടിച്ചു . തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഏറ്റവുംരസകരം. രാഷ്ട്രീയചൂട് തലയ്ക്കു പിടിച്ച നൂറു കണക്കിന് ആള്‍ക്കാരാണ് ആര്‍ത്തു വിളിക്കാന്‍ തയ്യാറായിഎത്തിയിരുന്നത്... ഇന്നത്തെ പോലെ ടെലിവിഷനില്‍ ഓരോ മിനുട്ടിലും വരുന്ന അപ്പ്ഡേറ്റ്സ് അല്ല, ഓരോമണിക്കൂറിലും ഈ കോളാമ്പി തരുന്ന വാര്‍ത്തകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ....!!
ഈ ക്ലബ്ബിന്റെ ഹാളില്‍ നിന്നാണ് മുല്ലനേഴി കയ്യടിച്ചു തന്റെ കവിത ചൊല്ലി കേള്‍പ്പിച്ചത്. ഓരോ വരിയുടേയും അവസാന വാക്കു കൊണ്ട് അടുത്ത വരി സൃഷ്ടിക്കുന്ന ആ കസര്‍ത്ത് അന്ന് പുതിയ ഒരനുഭവമായിരുന്നു.
എടക്കുന്നി വിളക്ക്
വിളക്കിന്മേല് തിളക്കം
തിളങ്ങണ പൊന്നു
പോന്നണിഞഞ്ചാന
ആനക്ക് കോലം
കോലം കേറുമ്പോള്‍
കാലം മാറുമ്പോള്‍
കതിന മുഴക്കം
ജില് ജില് ജില്ലം
ജില് ജില് ജില്ലം
കൊച്ചു കൊച്ചു വാക്കുകള്‍ക്കിടയിലും പ്രത്യയശാസ്ത്രപരമായ ഒരു കതിന ഒളിപ്പിച്ചിരുന്നോ ?
സെമി ഫൈനല്‍ ആണ്. എതിര് ടീം ചില്ലറക്കാരല്ല, തൃശൂര്‍ പോലിസ് ക്ലബ് ആണ്! നാട്ടിന്‍പുറത്തുകാരായ ഞങ്ങളുടെ ജവാന് ആര്‍ട്സ് ക്ലബിനോട് ഏറ്റു മുട്ടുന്നത്..… സ്വന്തമായി ഷൂസ് വാങ്ങാന്‍ പോലും കഴിയാതെ കളിച്ചു പഠിച്ച പിള്ളേരാണ് , പോലീസുകാരോട് കളിക്കുന്നത് .
അങ്ങനെ പേരുകേട്ട ക്ലബ് ഒന്നുമല്ല, "ജവാന് ആര്‍ട്സ് ക്ലബ്".30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിന്‍പുറത്തെ ക്ലബ്ബുകള്എങ്ങനെയെന്നു പലര്‍ക്കും ഓര്മയുണ്ടാവുമായിരിക്കും. അങ്ങനെയുള്ള ക്ലബ്ബുകളുടെ ഒരു “poor cousin” ആയിരുന്നു ഞങ്ങളുടെ ഈ ക്ലബ് . 1962 ഇല് ഇന്‍ഡോ -ചൈന യുദ്ധ കാലത്ത് ഉണ്ടാക്കിയതാണത്രേ. അതിനാലാണ് ദേശസ്നേഹസൂചകമായി 'ജവാന്' എന്ന പേരു വന്നതെന്ന്, പിന്നീട് പൊട്ടിമുളച്ച ചില 'ചരിത്രകാരന്മാര്' സാക്ഷ്യപ്പെടുത്തുന്നത്.
കോളേജില്‍ പഠിച്ചിരുന്ന ഞങ്ങളെപ്പോലുള്ള കുറച്ചു പേരെ മാറ്റി നിര്‍ത്തിയാല്‍, എല്ലാവരും ശരിയായ നാട്ടിന്പുറത്തുകാര് . പകല്‍ മുഴുവന്‍ പാടത്ത് ജോലി ചെയ്തും , കൂലിവേല ചെയ്തും , തൃശൂര്‍ മാര്‍ക്കറ്റില്‍ മാങ്ങവില്ക്കാന് പോയും നടന്ന പിള്ളേരായിരുന്നു ക്ലബ് അംഗങ്ങള്‍ അധികവും. ഒരു പ്രത്യേക സമുദായത്തിന്വേണ്ടി, അല്ലെങ്കില്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടിയുള്ള ഒരു ക്ലബ്, എന്നൊരു വിമര്‍ശനം ആദ്യംമുതലേ ഉണ്ടായിരുന്നു. അതിനാലാവണം, ആറാം വാര്‍ഡിലെ ഈ ക്ലബിലേക്ക്, പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലെ കുട്ടികള്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പോലും വന്നില്ല .
ആ വിമര്‍ശനത്തില്‍ കുറച്ചു സത്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് ക്ലബ്ബിന്റെ വാതിലുകള്‍ മലര്ക്കെതുറന്നതായി പ്രഖ്യാപിച്ചത് . സാമുദായിക വിമര്‍ശനം ഒരു പരിധി വരെ കുറച്ചുവെങ്കിലും രാഷ്ട്രീയ വിമര്ശനംപിന്നെയും തുടര്‍ന്നു. ക്ലബ്ബിന്റെ മുകളില്‍ കെട്ടി വച്ചിരിക്കുന്ന കോളാമ്പി പോലുള്ള ലൌഡ് സ്പീക്കറിലൂടെവൈകുന്നേരങ്ങളില് ചലച്ചിത്രഗാനങ്ങ ള്‍ അലയടിച്ചു . തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്തായിരുന്നു ഏറ്റവുംരസകരം. രാഷ്ട്രീയചൂട് തലയ്ക്കു പിടിച്ച നൂറു കണക്കിന് ആള്‍ക്കാരാണ് ആര്‍ത്തു വിളിക്കാന്‍ തയ്യാറായിഎത്തിയിരുന്നത്... ഇന്നത്തെ പോലെ ടെലിവിഷനില്‍ ഓരോ മിനുട്ടിലും വരുന്ന അപ്പ്ഡേറ്റ്സ് അല്ല, ഓരോമണിക്കൂറിലും ഈ കോളാമ്പി തരുന്ന വാര്‍ത്തകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ....!!
ഈ ക്ലബ്ബിന്റെ ഹാളില്‍ നിന്നാണ് മുല്ലനേഴി കയ്യടിച്ചു തന്റെ കവിത ചൊല്ലി കേള്‍പ്പിച്ചത്. ഓരോ വരിയുടേയും അവസാന വാക്കു കൊണ്ട് അടുത്ത വരി സൃഷ്ടിക്കുന്ന ആ കസര്‍ത്ത് അന്ന് പുതിയ ഒരനുഭവമായിരുന്നു.
എടക്കുന്നി വിളക്ക്
വിളക്കിന്മേല് തിളക്കം
തിളങ്ങണ പൊന്നു
പോന്നണിഞഞ്ചാന
ആനക്ക് കോലം
കോലം കേറുമ്പോള്‍
കാലം മാറുമ്പോള്‍
കതിന മുഴക്കം
ജില് ജില് ജില്ലം
ജില് ജില് ജില്ലം
കൊച്ചു കൊച്ചു വാക്കുകള്‍ക്കിടയിലും പ്രത്യയശാസ്ത്രപരമായ ഒരു കതിന ഒളിപ്പിച്ചിരുന്നോ ?
രാവുണ്ണി, പപ്പന്, ഗോപി.....ഇവരൊക്കെ കോളേജിലും സജീവ രാഷ്ട്രീയത്തില്‍ കസറി. രാവുണ്ണിയുടെ പ്രശസ്തമായ കവിത "അംബിക" ആദ്യമായി ചൊല്ലിയത് ഇവിടെ വച്ചാണ്. സി.ബി.എസ്.മണിയും, വി.ജി. ബാലനും പങ്കെടുത്ത ചര്‍ച്ചാക്ലാസ്സുകള്‍ ... "മതവും യുക്തിവാദവും", "രാഷ്ട്രീയവും മതവും"..തീപ്പൊരി പാറിയ ചര്‍ച്ചകള്‍ ( ഗ്രാമത്തിലെ ആദ്യ കമ്യുണിസ്റ്റ് ആയിരുന്ന സി.എസ്. ബാഹുലേയന്റെ മകനായിരുന്നു മണി )
ജവാന് ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിക്കാന്‍ ആബാലവൃദ്ധംഎല്ലാവരും ഇരച്ചു കയറി . അഭിനയത്തിന്റെ എ ബി സി ഡി അറിയാത്ത ഈ ഞാനടക്കം!! സ്ത്രീ കഥാപാത്രങ്ങള്ഏറ്റവും കുറവുള്ള നാടകങ്ങളാണ് അന്ന് തിരഞ്ഞെടുത്തിരുന്നത്. അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടണ്ടേ ? രണ്ടുസ്ത്രീകള്‍ ഉള്ള നാടകമാണെങ്കില്‍ , ഒരു റോള്‍ നാട്ടിലെ ഒരുത്തനെക്കൊണ്ട് സ്ത്രീ വേഷം കെട്ടിച്ചിട്ടു മേജര്റോളില് മാത്രം പുറത്തു നിന്നു ആളെ വരുത്തി .
തൃശൂര്‍ ലിസ്സി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു കോലമായിരുന്നു ഞങ്ങളുടെ നായിക . അക്കാലത്തു തൃശൂര്എല്സി പ്രസിദ്ധയായ നടി ആയതുകൊണ്ടാവും, അങ്ങനെ സാമ്യമുള്ള ഒരു ലേബല്‍ അവര്‍ തിരഞ്ഞെടുത്തത്. ഒരു വിറകുകൊള്ളിയില്‍ സാരി ചുറ്റിയ പോലെ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ . ഭരതന്റെ 'വെങ്കല'ത്തിലെ നടത്തറ കനകം എത്ര ഭേദം!!...യുവാക്കള്‍ എല്ലാവരും നടിയുടെ ചുറ്റും കൂടി. ഓരോരുത്തരും മത്സരിച്ചു അവരെ വീട്ടിലേക്കു ഊണു കഴിക്കാന്‍ ക്ഷണിച്ചു. ഇത്രയധികം ആരാധകരെ ഒന്നിച്ചു കിട്ടിയ മിസ്സ്. വിറകുകൊള്ളി ഹര്‍ഷപുളകിതയായി....!!
മൂന്നാംതരം പൈങ്കിളി നാടകമായാല്‍ പോലും അതിലെ സംഭാഷണങ്ങളില്‍ അല്പം മാറ്റം വരുത്തി 'പുരോഗമനനാടകം' ആക്കുന്ന വിദ്യ അന്നുണ്ടായിരുന്നു. ദുഷ്ടനായ ഒരു മുതലാളി ആണെങ്കില്‍ , അയാളെ ഖദര്‍ ജുബ്ബ ധരിപ്പിച്ചു, "ഒന്നാം തിയതി ഗുരുവായൂരില്‍ പോകണം” എന്നൊരു ഡയലോഗ് എഴുതി ചേര്‍ത്തു. പാദസേവകനായ ഒരു പള്ളീലച്ചന് ഉണ്ടെങ്കില്‍, നായകനെ കൊണ്ടു അച്ചന്റെ മുഖത്ത് നോക്കി “1959 ഇല് നിങ്ങള്‍ അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ ” ------ എന്നൊക്കെ ചോദിപ്പിച്ചു. അങ്ങനെയൊക്കെ നാടകത്തെ പുരോഗമന നാടകമാക്കി മാറ്റി.
നാടകത്തില്‍ കൊമേഡിയന്‍ ആയിരുന്നു പപ്പന്. ( അന്ന് സഖാവ് പത്മനാഭന് - ഇപ്പോള്‍ തൃശൂര്‍ ജില്ല സേല്സ് ടാക്സ് കമ്മീഷണര്‍ ആണ്) ഊശാന്താടിയും , ജുബ്ബയും കണ്ണടയുമായി നടക്കുന്ന ഒരു മൂന്നാംകിട നോവലിസ്റ്റ്. "വട്ടുപിടിച്ചു വട്ടം കറങ്ങുന്ന നാം ഈ പൊട്ടക്കിണറ്റില്‍ ഇന്ന് തപ്പി നോക്കുകയാണ് "- നോവലിസ്റ്റ്-ന്റെ ഈ വാചകം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും , ഈ വാചകം പറഞ്ഞു ഞങ്ങള്‍ ചിരിച്ചു.
നായകന്റെ ഫാമിലി ഡോക്ടറായിരുന്നു എന്റെ വേഷം. മരണത്തോട് മുഖം നോക്കി നില്ക്കുന്ന നായകന്റെ അച്ഛനോട് "ഡോണ്ട് വറി, മിസ്റ്റര്‍ മേനോന്" എന്നൊക്കെ പറയുന്ന ഒരു റോള്‍. കണ്ണടയൂരി തുടച്ചും, അച്ഛന്റെ ചുമലില്‍ കൈ വച്ചും പറയുന്ന ആ ഡയലോഗ് വളരെ കേമമായി എന്നൊക്കെ അന്ന് തോന്നിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു - എത്ര തറ ആയിരുന്നു..!!!!
നാടകം ഡയറക്റ്റ് ചെയ്യാന്‍ വന്നത് 'കവി ബാലന്' ആയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ ഏക കവി, നാടകകൃത്ത്.... സാഹിത്യകാര്യങ്ങളെക്കുറിച്ച് സംസാരിക്കാനും സംവദിക്കാനും കഴിവുള്ള ഏക വ്യക്തി !! പക്ഷെസംസാരിക്കാന് ഒരാളെ കിട്ടാതെ അദ്ദേഹം വിഷമിച്ചു. ആരെയെങ്കിലും ഒതുക്കത്തില്‍ കയ്യില്‍ കിട്ടിയിട്ട് വേണ്ടേരാത്രി ഒരു മണി വരെ നീണ്ടു നിന്ന റിഹേഴ്സലുകള്‍. പിറ്റേ ദിവസം ശ്യാമള ഉള്ളിലെ സന്തോഷം മറച്ചു വച്ചുഅസഹ്യത കാണിച്ചു പറയുന്നു, " ബാലോപ്പ ഈ പിള്ളേര്‍ക്ക് നാടകം പഠിപ്പിക്കാന്‍ പോകുന്ന കാരണം ഉറക്കം തീരെയില്ല"!!
വര്‍ഷങ്ങള്‍ക്കു ശേഷം സത്യജിത് റേയുടെ 'നായക്' കണ്ടപ്പോഴാണ് , ബാലേട്ടനെ പോലുള്ള ആള്‍ക്കാരെ പണ്ട് അവഗണിച്ചത് ശരിയായില്ല എന്ന് തോന്നിയത് . ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാതെ, കല്‍ക്കട്ടയില്‍നിന്നു ഫസ്റ്റ് ക്ലാസ്സില്‍ യാത്രചെയ്യേണ്ടി വന്ന പൊങ്ങച്ചക്കാരനായ ബോളിവുഡ് നടനും (ഉത്തംകുമാര്‍) അവിചാരിതമായി നടനെ കയ്യില്‍ കിട്ടിയതിനാല്‍ സ്കൂപ്പ് ഇന്റര്‍വ്യൂ ചെയ്യുന്ന പത്രപ്രവര്‍ത്തകയും (ഷര്‍മിള ടാഗോര്‍) !24 മണിക്കൂര്‍ നീണ്ടു നിന്ന യാത്രയില്‍, അയാളുടെ മുഖംമൂടികള്‍ ഓരോന്നായി പൊഴിയുന്നു. അയാള്‍ പണ്ട് നാടകം കളിച്ചിരുന്ന വായനശാലയും, അവിടെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരനായ ശങ്കര്‍ദായും അയാളെ മാനസികമായി വേട്ടയാടുന്നു .
ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ ! കലയുംസാഹിത്യവും കവിതയും നാടകവുമായി നമ്മെ സമീപിച്ചപ്പോഴെല്ലാം, നമ്മള് കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന ആ കൂട്ടരെ നമ്മള് വേണ്ട പോലെ പരിഗണിച്ചിട്ടുണ്ടോ ???
ആ ക്ലബ്ബിനെയാണ് ഇന്ന് പഞ്ചായത്തിലെ എല്ലാവരും കൂടി സപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമത്തിന്റെഅഭിമാനമാകാന് പോകുന്ന സമയത്ത് രാഷ്ട്രീയവും, ജാതിയും , മതവും , മൂന്നാം വാര്‍ഡ് - ആറാം വാര്ഡ്തര്ക്കവും മറന്നു എല്ലാവരും കളി കാണാനെത്തി..... ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആയിരുന്നു ഗെയിം. ഗാലറിഒന്നുമില്ല......എല്ലാവരും ഇഷ്ടമുള്ള സ്ഥലത്ത് നിന്നു കളി കാണുന്നു . ചിലര്‍ കളം മാറി അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്നു കളി കാണുന്നു . 'റഫറി നമ്മളെ ചതിക്കുമോ' എന്നു ഭയപ്പെടുന്നു .
പുതിയൊരു അങ്കം കുറിച്ച് കൊണ്ടാണ് അന്ന് പോലിസ് ക്ലബിനെ നേരിട്ടത് . 4-3-3 എന്ന രീതിക്ക് പകരം ( 4 forward, 3 mid-half, 3 defends ) 4-2-4 എന്ന പുതിയൊരു ടെക്നിക് ആണ് അന്നെടുത്തത്. പോലീസ്ക്ലബിനെ പേടിച്ചു തന്നെയാണ് ഡിഫെന്‍ഡ്സ് എണ്ണം കൂട്ടിയത്. ഗോള്‍ അടിച്ചു നാറ്റിച്ചു കളഞ്ഞാലോ എന്ന പേടി.
കളി ഡ്രോ ആണ് . തീരാന്‍ 5-6 മിനുട്ട് മാത്രം. അവസാനം അതാ, പോലീസിന് എതിരായി ഒരു കോര്‍ണര്‍ കിക്ക്!! ജനം ആകെ ഇരമ്പി മറിഞ്ഞു.....ഇനി നടക്കാന്‍ പോകുന്ന ഓരോ രംഗവും ജനങ്ങള്‍ മുന്‍കൂട്ടി കണ്ടു. കോര്‍ണര്‍ കിക്ക്. വി.എന്‍. രവിയുടെ ഹെഡ് കിക്ക്.... ഗോളിനെ ശരിയായി വീക്ഷിക്കാന്‍ എല്ലാവരും കിഴക്കു വശത്തെ ഗോള്‍ പോസ്റ്റിന്റെ അടുത്തേക്ക് ഓടി .
കൂക്ക് വിളിയും ബഹളവും... പോലിസ് ക്ലബ് അല്പം പരിഭ്രമിച്ച മട്ടില്‍!!.... വി.എന്‍.രവിയെ “പൂട്ടാനായി ” പോലീസുകാര്‍ ചുറ്റും വല കെട്ടി . അതാ … കുട്ടന് കോര്‍ണര്‍ കിക്ക് അടിക്കുന്നു . ഏറോഡൈനാമിക്സിന്റെ എല്ലാ മാനദന്ധങ്ങളേയും ലംഘിച്ചു കൊണ്ടു ഒരു പാരാബോളിക് പാത്തിലൂടെ പന്ത്, വായുവില്‍ ഉയര്‍ന്നു . ഗോള്‍ മുഖത്തെത്തിയ പന്ത് താഴെ വീഴുന്നതിനു മുന്‍പ് , 5 അടി മാത്രം ഉയരമുള്ള രവി എങ്ങിനെയാണ് അത് ഹെഡ് ചെയ്തത്...??
യെസ്... ഗോള്‍!!!
പോലീസുകാരുടെ ഗോള്‍ കീപ്പര്‍ ഇടി വെട്ടേറ്റ പോലെ നില്ക്കുന്നു! അന്ന് കണ്ടത് പോലെ ഇത്രയും ജനങ്ങള്‍ ആര്‍ത്തിരമ്പി മറിയുന്നത് വേറെ അധികം കണ്ടിട്ടില്ല… നജീമുദ്ദീനും, മണിയും, വിക്ടര്‍ മഞ്ഞിലയും കൂടികേരളത്തിന് സന്തോഷ് ട്രോഫി നേടിയപ്പോള്‍ നാട്ടില്‍ നടന്ന പ്രകടനം ഓര്മ വരുന്നു …. കപില്‍ദേവും കൂട്ടരും കൂടി വേള്‍ഡ് കപ്പ് നേടിയപ്പോള്‍, ബോംബെ ഐ.ഐ.ടിയുടെ ഗേറ്റില്‍ നിന്നു വിദ്യാര്‍ത്ഥികളും , ചെറുപ്പക്കാരും , ലുങ്കിയുടുത്ത മലയാളികളും കൂടി നടത്തിയ പ്രകടനം…… കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് ആയിരുന്ന മണലൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥി വി.എം.സുധീരന് ജയിച്ചത്.....ഇങ്ങനെ ആര്‍ത്തിരമ്പുന്ന ആവേശം ചിലതു മാത്രം!!
അമീര്‍ഖാന്റെ “ലഗാന്‍” ഒരു സിനിമയാണ്. പക്ഷെ ഈ കുട്ടികളുടെ വിജയം ചരിത്രത്തിന്റെ ഭാഗമാണ്…ഷൂസ് വാങ്ങാന്‍പോലും കഴിവില്ലാത്ത കുട്ടികള്‍ , പോലിസ് ക്ലബിനോട് കളിച്ചു ജയിച്ചത് ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്മ പോലെ അവശേഷിക്കുന്നു. സാഹസികരും അലവലാതികളുമായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ , ഒരു ജനകീയ പ്രത്യയ ശാസ്ത്രത്തിന്റെ കീഴില്‍ കൊണ്ട് വരുമ്പോഴുള്ള മാറ്റം കൂടിയായിരുന്നോ അത്?
148 comments:
ആല്‍ത്തറയില്‍ വായിച്ചിരുന്നു
മനോവിഭ്രാന്തികളുടെ കീബോര്‍ഡ് വീണ്ടും സജ്ജിവമായികണ്ടതില് അതിയായ സന്തോഷം ! വേള്‍ഡ് കപ്പ് ഫുഡ് ബോള്‍ തലക്ക് പിടിച്ച ഈ സമയത്ത് പോസ്റ്റ് തികച്ചും ആവേശഭരിതം നാട്ടിന് പുറത്തിന്റെ നിഷ്കളങ്കതയുടെ ചില്ലറ രാഷ്ടീയത്തിന്റെ ആര്‍ട്ട്സ് ക്ലബ്ബിന്റെ കലാകേരളത്തിന്റെ തലസ്ഥാനമായ ത്രിശൂരിന്റെ എല്ലാ സുഗന്ധവും പേറിയ ഈ പോസ്റ്റ് മനോഹരം മനോഹര്‍
good post vindum kanam
thank u for visiting my blog
ജവാൻ ആർട്ട്സ് ക്ലബിനെ പറ്റിയുള്ള ഓർമ്മകൾ നന്നായി.അന്നു തൃശൂർ എത്സിയെ ലഞ്ചിനു ക്ഷണിക്കാൻ മനോഹറും മുൻ പന്തിയിൽ ഉണ്ടായിരുന്നില്ലേ !!!!!
eth nannayi.oru thirich pokkinte avesham und.manovyaapaarangalil..ath vayanakkarilekum pakarthan kazhinju.
It is vey happy to read the piognant memory of the childhood spreading the fragrance even to the reader. Usually the busy life tries to see those as trivial things due to the pressures of life. But you overcome the sitation very brilliantly.
I too enjoyed the foodball match through your words. Sussessful writing. Expecting more and mores in this page...
regards
sandhya
അഞ്ച് പെൺകുട്ടികളുടെ നടുവിൽ ഈയുള്ളവന്റെ കമന്റ് ഇടാൻ തന്നെ ഒരു ഗ്രിഗലിപ്പ് :)(പേടിയാണോ,നാണമാണോ എന്തെന്നറിയാത്ത ഒരു ഫീകരാവസ്ഥ).പോസ്റ്റ് വായിച്ചു..നാടകം,ഫുട്ബോൾ എക്സട്ര.എസ്സ്ട്രായോട് എക്സട്ര.അണ്ണൻ കൈവെക്കാത്ത ഏരിയ ഒന്നുമില്ലെന്ന് മനസിലായി :)
" അഞ്ച് പെൺകുട്ടികളുടെ നടുവിൽ ഈയുള്ളവന്റെ കമന്റ് ഇടാൻ തന്നെ ഒരു ഗ്രിഗലിപ്പ് :"
ഹ ഹ ഹ ഹ ....അത് കലക്കി..ഇനിയിപ്പോ ആര് പെണ്‍കുട്ടികള്‍ എന്ന് പറയാം ...ബുലോകത്ത് ഉള്ള ആണുങ്ങള് വേഗം വരൂ ..ഒരു കമന്റു ചേര്ക്കു ...ഈ പ്രശ്നത്തിന് പരിഹാരം കാണു :P
" എടക്കുന്നി വിളക്ക്
വിളക്കിന്മേല് തിളക്കം
തിളങ്ങണ പൊന്നു
പോന്നണിഞഞ്ചാന
ആനക്ക് കോലം
കോലം കേറുമ്പോള്‍
കാലം മാറുമ്പോള്‍
കതിന മുഴക്കം
ജില് ജില് ജില്ലം
ജില് ജില് ജില്ലം"
ഇത് നന്നായി ..നല്ല ഈണമുള്ള വരികള്‍ ...
ഇന്നലെകളുടെ ആവേശം ആത്മാര്‍ത്ഥമാണ്
ഇന്നിന്റെ ആവേശം ക്ഷണികമാണ്.
പുതുമയുള്ള വിഷയം
വ്യത്യസ്തമായ അവതരണം
വൈകിയെത്തിയ പോസ്റ്റിനു ആശംസകള്‍ !
മനോവിഭ്രാന്തികളുടെ കീബോര്‍ഡ് വീണ്ടും സജീവമായികണ്ടതില് ... എന്ന് വായിക്കാന്‍ എന്തോ ഒരു വല്ലായ്മ. മനോഹറിന്റെ കീബോര്‍ഡ് എന്നായിരുന്നെങ്കില്‍ മനോഹരമാകുമായിരുന്നു. അല്ലെങ്കില്‍ വേണ്ട, നമ്മളായിട്ട് ഒരു പവിത്രമായ ബ്ലോഗാചാരം മാറ്റണ്ട. മനോവിഭ്രാന്തികളുടെ കീബോര്‍ഡ് തന്നെ. ഹ ഹ ഹ
പഴയ ഓര്‍മ്മകള്‍ നന്നായി എഴുതിയിരിക്കുന്നു.നന്ദി.സജീവമായി കാണുമെന്ന വിശ്വാസത്തോടെ......
എടക്കുന്നി വിളക്ക്
വിളക്കിന്മേല് തിളക്കം
തിളങ്ങണ പൊന്നു
പോന്നണിഞഞ്ചാന
ആനക്ക് കോലം
കോലം കേറുമ്പോള്‍
കാലം മാറുമ്പോള്‍
കതിന മുഴക്കം....... മുഴങ്ങുന്ന മണിക്കു തിളക്കം, തിളങ്ങുന്ന കണ്ണിനു നാണം, നാണത്തില്‍ തുടുത്തോരു വദനം, വദനം ചന്ദന നിറമല്ലോ,നിറഞ്ഞ മാറിലണീയാന്,ആണെരുത്തന്‍ നല്കുമൊരാട,ആടാണറീയാം പാടാനറിയാം,ആറിങ്കരയില്‍ നീന്താനറിയാം..
ആദ്യം ആരും ശ്രദ്ധിച്ചില്ല എന്നു തുടങ്ങുന്ന വിനയചന്ദ്രകവിതയാണ് ആദ്യം ഓർമ വന്നത്. പോസ്റ്റ് കിടിലനായിട്ടുണ്ട്. ഗ്രാമത്തിലെ സ്പോട്സ്, ആർട്സ് ക്ല്ബ്ബുകൾ ഗ്രാമജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. മനോഹരമായിരിക്കുന്നു വിവരണം. മുല്ലന്റെ കവിതയും കലക്കി.
കായികത്തില്‍ തുടങ്ങി കലയിലൂടെ വീണ്ടും കായികത്തിലേക്കെത്തി അവസാനം ഒരു സന്ദേഹത്തിലൊടുങ്ങിയപ്പോള് നല്ലൊരു പോസ്റ്റായി .ഒപ്പം ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളും മനസ്സില്‍ ...
ഞാനാദ്യമൊന്നു അറച്ചാണ് വായിക്കാനാരംഭിച്ചത്,കാരണം ഫുട് ബാള്‍ എനിക്കലര്‍ജ്ജിയാണ്!.പിന്നെ നാടകവും എല്ലാം കൂടിയായപ്പോല്‍ ഉഷാറായി. കമന്റര്‍മാര്‍ കൂടുതലും പെണ്ണുങ്ങളാണല്ലോ?.കാന്താരിക്കുട്ടിക്ക് ലിസ്സി എത്സിയായി,ലസ്സിയാവാതിരുന്നത് ഭാഗ്യം!.പിന്നെ അനോണി പറഞ്ഞ പോലെ ഈ മനോഹരനെന്തിനാണീ വിഭ്രാന്തി? ഒരു സുഖവുമില്ല കേള്‍ക്കാന്‍!
good to read.
it takes me to football tournaments near to my home. between chungam and skv college. now it is filled with houses.
വളരെ നല്ലാ എഴുത്ത്.... സുഖമുള്ള വായന.... അനുഭവങ്ങള്‍ എഴുത്തുകള്‍ ആകുമ്പോള്‍ വായനക്കാരിലും അത് ഒരു പ്രത്യേക സുഖം സൃഷ്ടിക്കും..... ഭാവുകങ്ങള്‍
തൃശൂര്‍ ലിസി ഇപ്പോ എവിടെയാണാവോ? നന്നായി എഴുതി..
Manohar ..Nice piece ..Indeed , it is more real than Lagaan because it is a flesh and blood incident .. salaams
മാണിക്യം പറഞ്ഞതു പോലെ അവസരോചിതമായ ഓര്‍മ്മക്കുറിപ്പ്. കേരളവര്‍മ്മയില്‍ ഞാന്‍ ബി.എ. ഇക്കണോമിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ രാവുണ്ണി കോളേജ് ചെയര്മാന് ആയിരുന്നു. (മലയാളം എം.എ). മനോഹര്‍ ഏതു വര്‍ഷമായിരുന്നു കേരളവര്‍മ്മയില്‍?
എത്ര ഗൃഹാതുരമായ ഓര്‍മ്മകള്‍ മനോഹര്‍ജി.
ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു കുറേ ഫുട്ബാള്‍ കളീക്കാര്‍.ലോകകപ്പ് ഫുട്ബാളീനേക്കാള് ആവേശമാണ് ആ മത്സരങ്ങള്‍ തന്നിരുന്നത്. ന്നിരുന്നത്.ചാക്കോ,പാപ്പച്ചന്,ഷറഫലി, സത്യന് എന്നൊക്കെ അവര്‍ക്കു ചെല്ലപ്പേരുകളുമുണ്ടായിരുന്നു.
സരസമായ എഴുത്ത്.ആ കവിതയും രസമുണ്ട്.
ഓഫ്:ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു - എത്ര തറ ആയിരുന്നു..!!!!
വൈകിയാണെങ്കിലും ചില തിരിച്ചറിവുകള്‍ നല്ലതാണ് :) ( ദൈവമേ കാത്തോളണേ )
Read it again and again. Being a native of the place and personally knowing all the characters mentioned by Manoharettan, it brought back poignant memories of the good old 'naadu'.
തിരിച്ചു വരവ് നന്നായിരിക്കുന്നു. നാട്ടിലെ പഴയ വാര്‍ഡ് ഫുട്ബോളിന്റെ ചൂട് വേറൊരു മത്സരത്തിനും ഒരിക്കലും തോന്നിയിട്ടില്ല. ആറാം വാര്‍ഡിന്റെ താരങ്ങളായിരുന്ന കുട്ടനും ചാക്കോ മാഷും അരിമ്പൂര്‍ സെന്ററില്‍ സ്റ്റേ ഷ നറി കട നടത്തിയിരുന്ന ലോനകുട്ടിയുടെ മക്കളും എല്ലാം ആണ് ഇപ്പോഴും നമ്മുടെ പെലെയും മരടോനയുമെല്ലാം. ഇനിയും എഴുതുക ആ പഴയ നല്ല നാളുകള്‍ സ്വപ്നങ്ങളായി നമ്മുടെ രാത്രികളില്‍ പൂമണം പരത്താന്‍.ആനന്ദന്
പോസ്റ്റ് സൂപ്പര്‍ ..ജവാന് ആര്‍ട്സ് ക്ലബ്ന്റെ വീര സാഹസിക കൃത്യങ്ങള്‍ വായിച്ച് തീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു വിഷമം.ആ കാലഘട്ടത്തില്‍ ഒരു ആണ് പ്രജയായി ജനിച്ചില്ലല്ലോ എന്ന്.വരും തലമുറയ്ക്ക് ഇതെല്ലാം പുതുമയുള്ള കാര്യങ്ങള്‍ ആയിരിക്കും അല്ലെ?
കാന്താരി ചേച്ചി പറഞ്ഞ പോലെ തൃശ്ശൂര്‍ ലിസ്സിയെ ലഞ്ച് നു കൊണ്ട് പോയില്ലേ?
മനോവിഭ്രാന്തികള്‍ കണ്ടു.....
പൈങ്കിളി നാടകത്തെ പുരോഗമന നാടകമാക്കുന്നതും, വിറകുകൊള്ളിയുടെ ഹര്‍ഷപുളകങ്ങളും ഒക്കെ നന്നായിട്ടുണ്ട്.
“വട്ടുപിടിച്ചു വട്ടം കറങ്ങുന്ന നാം ഈ പൊട്ടക്കിണറ്റില്‍ ഇന്ന് തപ്പി നോക്കുകയാണ്“
നല്ല മനോഹരമായ ഡയലോഗ്....
എന്തായാലും ആ ജവാന് ആര്‍ട്ട്സ് ക്ലബ്ബിന്റെ ഓര്‍മ്മപുതുക്കല്‍ നന്നായി...
വായിയ്ക്കാന്‍ സുഖമുള്ള അവതരണം..!
ലോകം മുഴുവന്‍ ഒരു പന്തിനു പുറകെ. ഇതൊരു ഭ്രാന്താണെന്ന് ഞാന്‍ പറയും എന്റെ അനുഭവം അതാണ്. മനു സാറേ കഥ നന്നായിരിക്കുന്നു.
ഒരു നാടിനെയും നാട്ടുകാരെയും അവരുടെ വികാരങ്ങളും വളരെ മനോഹരമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമീണ സൌന്ദര്യം ഓരോ വരികളിലും അനുഭവിച്ചു. നന്ദി നല്ലൊരു കഥ വായിക്കാന്‍ ക്ഷണിച്ചതിനു ഒരുപാട് നന്ദി...
മനോഹര്‍,
‘ആല്‍ത്തറ’യില്‍ വായിക്കുകയും കമന്റ് ഇടുകയും ചെയ്തിരുന്നു.
theerchayayum manoharji thankale sammathichirikkunnu...valare nalla avatharanam..jeevithanubavangalanu ethoru kalakaranteyum sambathu ennu parayarundallo akkaryathil thankal thikachum sambannan anennu thonnunnu..javaan arts clubil oru angamaanenna poleya ithu vayichappol enikkum feel cheythathu.athra manoharamayirikkunnu..congrats..oru prathibayum thirichariyappedathe pokaruthu.thankaleyum..
മനോഹര്‍ ജി
അസ്സലായിരിക്കുന്നു , ആ പന്ത് കളി മനസ്സില്‍ കണ്ടു , പിന്നെ നാടകവും .. പിന്നെ ഓരോ കാലത്തെയും കാഴ്ചപ്പാടുകള്‍ മാറുകയല്ലേ .. അപ്പോള്‍ പഴയ ചില ചെയ്തികള്‍ തറയായി തോന്നുന്നത് സ്വാഭാവീകം. അതൊക്കെ ആ കാലത്തിന്റെ , പ്രായത്തിന്റെ ഒക്കെ സമരസങ്ങളാണ്. എഴുത്ത് തുടങ്ങിയതില്‍ അഭിനന്ദനങ്ങള്‍ ...
Football ine ayittu pulabandham polum illengilum ithu vayichu rasichu... Valare prasastha Bloggermarude edayil sathyam paranjal Comment idaan polum dhairyamilla..
Ennalum valare nannayirikkunnu... Thudarnnum ezhuthumallo...
Super Uncle ... Its really Superb ....
Oru Arimbur vasiyaya njan pollum sradikyathe erunnaaa aa Javan Club eppol enike valare adikam edupam thonnunnu ....
Uncle azuthiya orooo valukallum its make the subject more interested ....
keep writting ....
Cheerz 2 our Javan Club ....
vayichu mashe............valare nannayittundu.............sukippichadalla - keto..........atmarthamayi thanne paranjatha..... school jeevidham ormichupoyi. iniyum niraye ezhudhanundu nammude nattinpurathe pattiyum, avidathe sadharana janangale pattiyum. eniku, ezhudhanulla sarga vasana illadhe poyi. allengil kanamayirunnu. adipoli.aduthadinayi akamkshayode kathirikyunnu. sasneham....oru sahapati
ജവാന് ആര്‍ട്സ് ക്ലബ് നന്നായി
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
എവിടെന്റെ കമന്റു വിതച്ചോരിടിമിന്നലു പൂക്കും ബ്ലോഗ്? (ഇട്ട കമന്റ് ഗൂഗിൾ തിന്നായിരിക്കും) ആദ്യമാരും ശ്രദ്ധിച്ചില്ല എന്ന വിനയചന്ദ്രകവിത ഓർത്തു. അടിപൊളിപോസ്റ്റ്! ആർട്സ്/സ്പോട്സ് ക്ലബ്ബുകൾ ഗ്രാമത്തിന്റെ ഐശ്വര്യങ്ങളായിരുന്നു. മുല്ലന്റെ കവിതയും ജിൽജിൽ! ലിസിചരിതവും.
ഫുട്ബോള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്, എന്റെ നാടും നാട്ടാരും ഫുട്ബോള്‍ ആവേശത്തിന്റെ ലഹരിയില്‍ ആണ്ടിരിക്കുന്ന ഈ സമയത്തെ ഈ പോസ്റ്റ് ശരിക്കും ഗൃഹാതുരതയുണര്‍ത്തി.....! ഇതുപോലുള്ള ക്ലബ്ബുകള്‍,മത്സരങ്ങള്‍ ഒക്കെ.... കണ്മുന്നില് എത്തിച്ചതിനു, പഴയ ഓര്‍മകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിന് വളരെ നന്ദി മനോഹര്ജീ....
ഇപ്പോഴും എന്റെ നാട്ടില്‍ ഇത്തരം മത്സരങ്ങള്‍ വര്‍ഷം തോറും നടക്കുന്നുണ്ട്. ഒരു നാട് മുഴുവന്‍ അതിന്റെ ആവേശത്തില്‍ മുങ്ങാറുണ്ട്.
This is really interesting!!!
Not due to the reason - we belong to the same Arimpur. but you portrayed the real picture of our place. Unfortunately the new generation, like me didnt get a good taste of all those good things drama, football tournaments etc. But all those memories definitely lead me to the good old days....
Kudos to your effort
Please do Keep writing....
:)
expect the unexpected..life has ups and down....am i philosphical..hope you will get great courage to overcome all oodds..
അങ്ങനെ കുറെ പ്രവര്‍ത്തനങ്ങളും കൂട്ടായ്മയും ചെറുപ്പക്കാരെ ഉത്തരവാദിത്വമുള്ളവരാക്കും.
നല്ല ഓർമ്മകൾ.
ഈ സമയത്തിന് പറ്റിയ പോസ്റ്റ്.
MANOHARAM, Manoharaa
നല്ല വിവരണം
ക്ലബ്ബുകള്‍ ഇപ്പോഴും എപ്പോഴും നാടിന്റെയും നാട്ടുകാരുടെയും പ്രയത്നങ്ങളുടെ പ്രതീകമാണ്
അവരുടെ സമൂഹത്തിനോടുള്ള കാഴ്ചപ്പാടിന്റെ പ്രതീകങ്ങള്‍
-മര്ത്ത്യന്-
azeezks@gmail.com
സഭാഷ്!
മനോഹര്‍, എഴുത്ത് നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. എല്ലാത്തിനും superlative കള്‍ കാച്ചിക്കാച്ചി അര്‍ത്ഥഭംഗം വന്നുപോയിരിക്കുന്ന ഒരു ബ്ലോഗ്യുഗത്തില് നന്നായിരിക്കുന്നു എന്ന് ഉദ്ദേശിച്ചു തന്നെയാണ് പറയുന്നത്.
മനോഹര്‍ എഴുതുന്ന കാലം എന്റേത് കൂടിയായത്കൊണ്ടു ഇതിലെ ഓരോ വാക്കും എനിക്ക് nostalgic ആയി തോന്നി. എല്ലാവരും, പ്രത്യകിച്ചു
ആ കാലഘട്ടത്തിലെ ഓരോ വ്യക്തിയും ഇത് വളരെ നല്ലപോലെ ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു.
ഫുട്ബാള്‍കളി പറയുന്നതിലൂടെ കേരളത്തിലെ രാഷ്ട്രീയം, സൌഹൃദങ്ങള്‍, കാവ്യസന്ധ്യകള്‍, ഗ്രാമക്കാഴ്ചകള്‍ ഇവയൊക്കെ നല്ല ആസ്വാദ്യകരമായി പകര്‍ത്തിയിട്ടുണ്ട്. നാടകഓര്മ്മകള് നല്ല രസം പകരുന്നു.
ഈ ആര്‍ട്ടിക്കിള്‍ നിറയെ നല്ല humour ആണ്. ഓര്‍ത്തു ചിരിക്കാം; കൊള്ളിയെ സാരി ചുറ്റിയപ്പോള്‍ മഹാനടി ഉണ്ടാകുന്നതൊക്കെ.
ചില പ്രയോഗങ്ങള്‍ മനോഹരിന്റെ മാത്രം ആണ്.
ഞാന്‍ രണ്ടുകൊല്ലം പഠിച്ചത് അച്ചമ്മാരുറെ കോളേജില്‍ ആണ്. ബോയ്സ് ഒണ്‍ലി. ഒരൊറ്റ പിട ആ ഏക്കറു കണക്കിന്കിടക്കുന്ന
പ്രദേശത്ത് ഇല്ല .ഒരു ദിവസം മൂന്നാംനിലയില്‍ നിന്നും കുട്ടികള്‍ താഴത്തെ നിലയിലേക്ക് ഓടുന്നു. പോലിസ് വെടിവച്ചാല്‍ പോലും ഇങ്ങിനെ എടുത്തു ചാടിപ്പോകില്ല. എല്ലാവരും താഴെ എത്തി.
കോളേജ് ക്യാമ്പുസില്‍ പോഞ്ഞയും പുല്ലുംപറിക്കുന്ന ഒരു വയസ്സിതള്ള ഉണ്ടായിരുന്നു. അവര്‍ എന്തോ രോഗം വന്നപ്പോള്‍ അവരുടെ മകളുടെ മകളെയാണ് അന്ന് പുല്ലു പറിക്കുവാന്‍ വിട്ടത്.
ഒരു പെന്ഗന്ധം , നിറം ക്യാമ്പുസില്‍ കണ്ടപ്പോള്‍ ആര്‍ത്തിപെരുത്ത പണ്ടാരങ്ങള് ഓടിയതാണ്. ചാട്ടത്തില്‍ ചിലരുടെ കാല്ഒടിഞ്ഞു.
ഇന്ന് ഈ സമ്മറില്‍ ഈ canadian തെരുവിലൂടെ എല്ലാം കാണിക്കുന്ന പെണ്‍കുട്ടികള്‍ നടന്നുപോകുന്നത് കാണുമ്പോള്‍ ഒരു 'കിക്ക്' പോലും കിട്ടുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നു.
മനോഹര്‍ എഴുത്ത് നിര്‍ത്തരുത്. അനുഭവങ്ങളുടെ പരപ്പുള്ള എഴുത്തുകാര്‍ ഇപ്പോള്‍ കുറവാണ്. എന്തെങ്കിലും എഴുതണം.
കുറെനാള്‍ മുമ്പ് മനോഹരന്റെ ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. പോക്കറ്റ് അടിക്കാരന്. ആ എട്ടടി പൊക്കവും അഭിനയവും ഒരു colombian drug മാഫിയയെപ്പോലെ തോന്നിച്ചു. അവസാനം രണ്ടിനെയും ആ അറബി പെണ്ണ് പറ്റിച്ചത് കണ്ടു ചിരിയും വന്നു.
ജവാന് ആര്‍ട്സ് ക്ലബ് വിശേഷങ്ങള്‍ വായിച്ചു, ഗ്രിഹതുരത്വമുനര്ത്തുന്ന വരികള്‍.
ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ ഇത്തരം ക്ലബ്ബുകള്‍ എവിടെയും കാണാമായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ഗൃഹാതുരത്വം തോന്നുന്നു. പിന്നീട് ക്രിക്കറ്റിന്റെ അധിനിവേശം എല്ലാം തകര്‍ത്തു എന്നെനിക്ക് തോന്നിയിട്ടുണ്ട്. എന്നെ പക്ഷെ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്, ഇത്രയും അനായാസമായി എഴുതാന്‍ കഴിയുന്ന , സഹൃദയത്വം മനസ്സില്‍ ഒളിപ്പിച്ചു വയ്ക്കുന്ന മനോഹര്‍ജി വല്ലപ്പോഴുമല്ലേ എഴുതുന്നുള്ളൂ എന്നതാണത്. ബ്ലോഗിലെ തീ പാറുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ വീണുകിട്ടുന്ന ആശ്വാസങ്ങളാണ് ഇത്തരം വായനകള്‍ . തുടര്‍ന്നും എഴുതാന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
ഒരു ക്ലബ്ബും അതിനെ ചുറ്റി പറ്റി കുറെ ഓര്‍മ്മകളും നന്നായിരിക്കുന്നു.പുതിയ തലമുറയ്ക്ക് ഇത്തരം ഒരു നുറുങ്ങു ഓര്‍മ്മയെങ്കിലും........
ഒരു ക്ലബ്ബും അതിനെ ചുറ്റി പറ്റി കുറെ ഓര്‍മ്മകളും നന്നായിരിക്കുന്നു.പുതിയ തലമുറയ്ക്ക് ഇത്തരം ഒരു നുറുങ്ങു ഓര്‍മ്മയെങ്കിലും........
ഇത് വെറും മനോവിഭ്രാന്തികളല്ല... കാല്‍പ്പന്ത് കളിയുടേയും അമച്ച്വര്‍ നാടകങ്ങളുടേയും ഗ്രാമീണ ക്ലബ്ബുകള്ക്കുമിടയിലൂടെയുമൊക്കെ മനസ്സിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ഗൃതാതുരത്വത്തിന്റെ ഒന്നൊന്നര മനോവിഭ്രാന്തികള്‍ ... :)
jawan..........ormmakal vedanippikkunnu...santhoshippikkunnnu...nalla ormmakal....keeep writing....all the very best...
kalathinte inge talakkale oru keralavarmakaran koodi ithu vaayichirikkunnu.... sangathi gambeeram.... bavukangal...
anas...
മനോഹര്‍,
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ആദ്യം തോന്നിയത് എന്താണെന്നോ? ഇത്ര മനോഹരമായി എഴുതാന്‍ കഴിയുന്ന മനോഹര്‍ എന്തുകൊണ്ട് കൂടുതല്‍ എഴുതുന്നില്ല എന്ന്...അത്ര ഭംഗിയായിട്ടുണ്ട് ഈ ഓര്‍മ്മക്കുറിപ്പ്.മാത്രവുമല്ല സന്ദര്‍ഭോജിതവും.
മറ്റു ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നു ഇതിനെ വേറിട്ടു നിര്‍ത്തുന്ന 1-2 കാര്യങ്ങളുണ്ട്.അതിലൊന്നാണു ഇതില്‍ വരുന്ന മനുഷ്യര്‍.ഇതു ഒരു പിടി മനുഷ്യരുടെ കഥയാണ്.ഒരു കാലത്ത് ഓണം കേറാമൂലകള്‍ എന്ന് വിശേഷിപ്പിക്കാമായിരുന്ന നമ്മുടെ ഗ്രാമങ്ങളില്‍ വെളിച്ചം കൊണ്ടുവന്നത് ഇത്തരം മനുഷ്യരും അവരുടെ പ്രവര്‍ത്തനങ്ങളുമാണ്.ഇത്തരം നാടന്‍ ക്ലബുകളും കൂട്ടായ്മകളും മീറ്റിംഗുകളും നാടകങ്ങളും എല്ലാം സ്വയം ഉയര്‍ന്നു വന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളായിരുന്നു.ആ സാധു ജനങ്ങളെ നമ്മള് മറന്നു.ഒന്നിനുമല്ലാതെ പൊതുപ്രവര്‍ത്തനം നടത്തിയ ഇത്തരം സാധുക്കളാണു നമ്മളെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്..ഇന്ന് അവരെ നമുക്ക് പുച്ഛമാണ്....മനോഹറിന്റെ ഈ വിവരണത്തിലൂടെ ഞാനും പെട്ടെന്ന് എന്റെ ഗ്രാമത്തിലേക്ക് മടങ്ങി.
കളിയുടെ വിവരണം ആവേശം മുറ്റി നിന്നു.
കൂടുതല്‍ എഴുതുക..നന്ദി ആശംസകള്‍..
Very timely and well written...It took me to my younder days in
East Fort, Trissur...
ഞാൻ എത്തിയത് ‘ബോൾപ്പയറ്റ്‘
(കടപ്പാട് ഏതോ പത്രത്തിൽ വന്ന തലക്കെട്ടിന്)
കഴിഞ്ഞോ? കളികഴിഞ്ഞ, ഉത്സവമൊഴിഞ്ഞ
മൈതാനങ്ങളാണ് എനിക്കിഷ്ടവും. മുല്ലനേഴിയുടെ കവിത പോലെ ‘ലഗാൻ പുരാണ‘വും പെരുത്തിഷ്ടായി. :)
interesting and also took me to my village in wayanad.......but have a doubt regarding the below.....
you mean right or left/ is there a leftist person by this name in manaloor.......
"കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് ആയിരുന്ന മണലൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥി വി.എം.സുധീരന് ജയിച്ചത്"
Priya Manoharji
Your writing is so touching.Javan Arts Club ne kurichulla anusmararanam hridayasparsiyayi.Kootaymakal nashtamaakunna ikkalath itharam ormakalengilum venam. Football commentary illayirunnenkilum Kalakkan.I also recollected the sweet memories around the great round, our Thrissur.
Congratulations.Publish the articles in the print media.
AAsamsakal
P.A.Abdul Karim
MES Indian School Qatar
Dear Mano,
...Vismayam under the banner of Vibhranthi...wonderful narration which made all your readers nostalgic.
manoharamaya ManoVISMAYANGAL inyum varanundenna thiricharivode,
with best regards,
najeeb
മനോഹര്ജീ,
രണ്ടാം വട്ട വായനയും കഴിഞ്ഞു.. ഒരുപാട് ഓര്‍മ്മകളിലേക്ക് കൊണ്ടു പോയി. വളരെ നന്നായിരിക്കുന്നു.
പഴയ ഓര്‍മ്മകള്‍ നന്നായി ..
Manoharji,
First of all my apologies for being late to read your posting. It gave me a reverse driving back to 25 years...
Fantastic reading and a straight presentation... Except some lagging in the middle portion, the whole narration gives a great flow of reading.. good job sir..
regards,
Aslam
Dear Mr. Manohar,
I did not post any comment yet, for which I apologize first.
I used to read both your write up and comments from readers as well, both articles and comments are found interesting and informative. Of course, sharing feelings with other through a medium like this will be a solace largely, particularly in an environment we all living.
Please go ahead.
Wish you all the best.
abufuwas
It is very simple and realistic. Reminds me our local football matches, which played with great passion and enthusiasm..
Hey Manoharjee...Your blog has taken me to those nostalgic days...I am not good in writing so cant explain how well you have written...I could visualize the football match with those small small details...your writing style also very impressive...Its very clear that you have written it from your heart...Not added any 'Mirch Masala'...u started with the football match and when the Jawan club came into the picture, you became very emotional...emotional aayathano atho ''saghavinte raktham thilachathano" ??? Mullanezhi yude kavithayum ellam kondum aa 'transition' superb...This line I liked very much...'' മൂന്നാംതരം പൈങ്കിളി നാടകമായാല്‍ പോലും അതിലെ സംഭാഷണങ്ങളില്‍ അല്പം മാറ്റം വരുത്തി 'പുരോഗമനനാടകം' ആക്കുന്ന വിദ്യ അന്നുണ്ടായിരുന്നു.''That is very much true and interesting...pinne nataka nadi yude show offs okke nannayi present cheythirikkunnu...Altogether its wonderful...close to our heart...
ശ്രീ മനോഹരന് "മനോവിബ്രാന്തികള്" വളരെ മനോഹരമായിട്ടു തന്നെ അവതരിപിച്ചിരിക്കുന്നു. ഒരു ഫുട് ബോള്‍ കളിക്കാരനിലുള്ള വിബ്രാന്തികള് ഒരു ഗ്രാമത്തിന്റെ ഗദകാല സമരണകളിലേക്ക് നമ്മള് ഓരോരുത്തരെയും കൊണ്ട്ചെന്നെത്തിക്കുന്നു. അവിടവിടെ ചില്ലറ പിശകുകള്‍ ഉണ്ടന്നതൊഴിച്ചാല്‍ മൊത്തത്തില്‍ ഒരു നല്ല കഥ തന്നെ ആണിത്. ഓരോ സന്ദര്‍ഭത്തിലും ചേര്‍ത്തിരിക്കുന്ന ഫോട്ടോകള്‍ കഥയ്ക്ക് മികവു നല്‍കുകയും ചെയ്യുന്നു. ഇനിയും എഴുതുക.. കാത്തിരിക്കുന്നു -
ഇടത്തൊടി K ഭാസ്കരന് , അല്‍ഖോബാര്‍, സൗദി അറേബ്യ.
ശ്രീ മനോഹരന് "മനോവിബ്രാന്തികള്" വളരെ മനോഹരമായിട്ടു തന്നെ അവതരിപിച്ചിരിക്കുന്നു. ഒരു ഫുട് ബോള്‍ കളിക്കാരനിലുള്ള വിബ്രാന്തികള് ഒരു ഗ്രാമത്തിന്റെ ഗദകാല സമരണകളിലേക്ക് നമ്മള് ഓരോരുത്തരെയും കൊണ്ട്ചെന്നെത്തിക്കുന്നു. അവിടവിടെ ചില്ലറ പിശകുകള്‍ ഉണ്ടന്നതൊഴിച്ചാല്‍ മൊത്തത്തില്‍ ഒരു നല്ല കഥ തന്നെ ആണിത്. ഓരോ സന്ദര്‍ഭത്തിലും ചേര്‍ത്തിരിക്കുന്ന ഫോട്ടോകള്‍ കഥയ്ക്ക് മികവു നല്‍കുകയും ചെയ്യുന്നു. ഇനിയും എഴുതുക.. കാത്തിരിക്കുന്നു -
ഇടത്തൊടി K ഭാസ്കരന് , അല്‍ഖോബാര്‍, സൗദി അറേബ്യ.
വളരെ നന്നായിരിക്കുന്നു...
മനോഹരമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയതിനു നന്ദി
വളരെ നന്നായി വിവരിച്ചിരിക്കുന്നു.
ജില് ജില് ജില്ലം
ജില് ജില് ജില്ലം
ഒരു കാലത്ത് നാട്ടിൻപുറങ്ങളുടെ നാഡീഞർമ്പുകളായിരുന്നു ഇത്തരം ക്ലബ്ബുകളും ചായക്കടകളും..ഇവിടെയല്ലേ നാട്ടിൻപുറങ്ങളുടെ തനിമയും ചാരുതയും പിറന്നിരുന്നത്!! ഒരുപാട് കാലം പിന്നിലോട്ട് കൊണ്ട്പോയി മാഷേ...അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!!!
നന്നായിരിക്കുന്നു. എന്റെ നാട്ടിൻ പൂറത്തൂടെ ഒരു യാത്ര ചെയ്തു വന്നതുപോലെ.
ആദ്യമായാണ് ഇവിടെ വരുന്നത്. ഫുട്ബാളും നാറ്റകവും എല്ലാം കൂടി എനിക്ക് ഒട്ടേറെ ഇഷ്ടമായി. തൃശൂർ ജിംഖാനയെന്ന് കേട്ടിട്ടുണ്ട്. ഏതായാലും പോസ്റ്റ് സൂപ്പർ
ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ ! കലയുംസാഹിത്യവും കവിതയും നാടകവുമായി നമ്മെ സമീപിച്ചപ്പോഴെല്ലാം, നമ്മള് കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന ആ കൂട്ടരെ നമ്മള് വേണ്ട പോലെ പരിഗണിച്ചിട്ടുണ്ടോ ???
ഇത് ആണ് എന്റെ മനസ്സില്‍ കൂടി കൂടുതല്‍ ആയി കടന്നുപോയതും ..
എനിക്ക് പോസ്റ്റ് വളരെ ഇഷ്ട്ടവുമായി ...പോസ്റ്റ് വായിക്കാന്‍ ഒരു അവസരം ഉണ്ടാക്കി തന്നതിനും നന്ദി ....
വ്യത്യസ്തമായ അവതരണം ആശംസകള്‍
വളരെ നല്ല അവതരണം. ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് നന്നായി.
നല്ല ഓർമ്മകൾ.
ഗൃഹാതുരമായ കുറിപ്പ്!
നാട്ടരങ്ങുകൾ മുഴുവനായും പകർത്തിയെഴുതിയ നല്ലൊരു ഓർമ്മക്കുറിപ്പ് കേട്ടൊ ഗെഡീ.
ഈ വിഭ്രാന്തികൾ കണ്ട് മനസ്സ് കുളിർത്തു !
തൃശൂര്‍ ലിസി/ ഈ ഗെഡിച്ചി ഇപ്പോള്യ്വിഡ്യാ...?
മനോഹരമീ വിഭ്രാന്തി !
പഴേ കാലത്തെ നാഗ് ജീ ഫുട്ബാള്‍
മത്സരത്തിന്റെ കമണ്ട്രി കേട്ടപോലൊരു
അനുഭൂതി...ടീവിയും ചാനലുമൊന്നുമില്ലാത്ത
അന്നൊക്കെ ഒരു തുരുമ്പ് പിടിക്കാറായ "മര്ഫിറ്റ്റേഡിയോയും"ആകാശവാണിയും
തന്നേര്ന്നു ശരണം..
ഇന്ന് എത്സീഡിയില് കളി വിസ്തരിച്ച്
കാണുന്നേരവും അത്തരമൊരാവേശം ലഭ്യമല്ല!!
ആ മാതിരി കളിയുമില്ല..ഗോളുകളുമില്ല.
ചില ഓർമ്മകൾ സമ്മാനിച്ചു ഈ പോസ്റ്റ്. എന്റെ വീടിന്റെ പിന്നിലുള്ള പാടത്തിൽ പണ്ട് വേനൽക്കാലത്തു് അരങ്ങേറാറുള്ള ഫുട്ബോൾ കളി, അവിടെ അമ്പലത്തിലെ നാടകം അങ്ങിനെ പലതും. വളരെ ഇഷ്ടമായി.
Oru kaalathine puna srishtikkanulla shramam assalaayi.
നാട്ടുവഴികളിലെ കാര്യങ്ങള്‍ വളരെ മനോഹര്മായി എഴുതിയിരിക്കുന്നു.
tcr lissi enkil tcr lissi. appo angine alle vicharichathu .good subject..njankaruhti javanmarakum javan clubil ellarum ennu.
ആര്‍ട്സ് ക്ലബ്ബും പിന്നെ നാടകങ്ങളും ഒക്കെ എന്നെ ഒരുപാട് വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി ...ശരിക്കും ഇന്നും ഓര്‍ത്തു സ്വകാര്യമായി സന്തോഷിക്കുന്ന കാര്യങ്ങള്‍ ആണ് അവയൊക്കെ ..
പിന്നെ പോലിസിനെ മുട്ടുകുത്തിച്ച പട്ടാലകാര്ക്ക് കാലങ്ങള്‍ വൈകിയ അഭി നന്ദനം ...
വര്‍ത്തമാനകാലം വിരസവും വിഭ്രാന്തികളും കൊണ്ട് പൊറുതി മുട്ടുന്നവര്‍ മാത്രം അല്ല,
ഭൂതകാലത്തില്‍ നിന്ന് ഉതിച്ചുയര്‍ന്നു വരുന്ന നക്ഷത്രങ്ങളെ വരവേല്‍ക്കുന്നത് എന്ന് താങ്കളുടെ ഈ രചന വിളിച്ചു കൂവുന്നു . വിജയഗാഥ ചരിത്രങ്ങള്‍ സമാനമായ സംഗതികളാല്‍ സജീവം ആകുമ്പോള്‍ അത്
അവസരോചിതം ആയി ഉപയോഗിക്കാന്‍ ഈ രചയിതാവിന് ഒരു പ്രത്യേക മിടുക്കുണ്ട് ! സുഗന്ധം ഉള്ള ഓര്‍മ്മകളെ വേര്‍തിരിച്ചെടുത്ത് ‘കാല്പന്തു കളിയുടെ “പീപ്പി ” യിലൂടെ ഊതിവിടാതെ ഉചിതം ആയി . ഇനി അടുത്ത ബ്ലൂഗോദയത്തിനായി ഒരു അന്തര്ദേശീയമാമാങ്കം വരെ കാത്തിരിക്കാം …….
:-)
entha oru comment . nokkane ethra
perannennu. ennittano ingane ezhuthathirikkunnathu. pinne wifene kkuti ente blogil thankal ezhuthiyirikkuna comment onnu kanikkane.... aa maththayute karyam
vaayichu. nannaayirikkunnu.kooduthal comments onnum ezhuthaan athrayonnum njan aayillallo.
nalla post manohar...
ആ കോര്‍ണര്‍ കിക്ക് എടുക്കുന്ന മുതല്‍, ശരിക്കും മനസ്സിനെ ഒരു സസ്പന്സില് കൊണ്ട് വരാന്‍ കഴിഞ്ഞു. നല്ല എഴുത്ത്. ഞാനും കൂടുന്നു.
innu mathrubhoomi weekiliyil onnukuudi vayichu
ലഗാന്‍ പുരാണം ആണോ ബ്ലൊഗനയില്‍ വരുന്നത്
കണ്‍ഗ്രാറ്റ്സ് മനോഹര്‍
EXCELLENT
vayikan sukham, sugamam.
bloganmaarute loakatthilaekku oru penalty kick!!
bloganayil vayichu.congrats
ഇത് കണ്ടത് ഇന്നാണ്. നല്ല ഓര്‍മ്മകള്‍.
എന്റെ കുറിപ്പുകള്‍ വായിച്ചതിന് നന്ദി.
വാചിക ചിത്രങ്ങള്‍...വരികള്‍ ചിത്രങ്ങളായി മാറുന്ന അനുഭൂതി....ഇഷ്ടമായി.....സസ്നേഹം
good one...
liked it!
ഓര്‍മ്മകളിലൂടെ ഒരു മുങ്ങിക്കയറ്റം..നന്നായി ..ജയ് ജവാന്.
മാതൃഭൂമി ബ്ലോഗനയിൽ വായിച്ചു. ആശംസകൾ.
101-മത്തെ Comment ആകുവാന്‍ മോഹിച്ചു നടന്നില്ല ....
ഇനി എത്രനാള്‍ കാത്തിരിക്കണം?
valare nalla post ettaaa
aashamsakal
This is the first time I read a post of Manohar. In fact I have seen a few Manovibhranthikal earlier, but have never read them seriously. This is really nosthalgic. While reading the post several memmories of the Library cum Sports and Arts Club in my coastal native village in Thiruvananthapuram rushed into my mind. The name of the Library is Jai Hind Library, Pulluvila. We had a football tournament, a volley ball tournament, a drama competition, a debate forum by the name 'Sargavedi' a manuscript tri-monthly magzine namely Chethana and many more things. In fact it was almost common to every village in Keral at those times. What I found more attractive is the name of Manohar's club- Jawans Club. The volley ball tourneament we had in our village was named Jawan's Trophy Volley ball tourneament. The trophy was donated by a Jawan during the Indo-China war. So I think the historical lead Manohar found about the naming of the club should be true.
Dear Manohar yours is a honest and simple way of narration. Good enough to make the readers complete reading once they start. Well done KVM, thank you. Keep writing . All the best.
Abraham. K
nannayiii
From the comments in English,I gather it must be worth reading....I wish I could go thro' ur blog too but I must 1st learn to read Malayalam ..too old to do that now....but keep writing KVM n good luck!JG
ഓരോ ഗ്രാമത്തിലും ഇത്തരം കഥാപാത്രങ്ങളുണ്ട്. ചരിത്രത്തില്‍ നമുക്ക് മുന്‍പേ നടന്നു പോയവര്‍ ! കലയുംസാഹിത്യവും കവിതയും നാടകവുമായി നമ്മെ സമീപിച്ചപ്പോഴെല്ലാം, നമ്മള് കളിയാക്കി അടക്കി ചിരിച്ചവര്‍ . സ്വാര്‍ത്ഥമായ ഒരു അജണ്ടയും ഇല്ലാതെ , കലോപാസനക്ക് വേണ്ടി നടന്ന ആ കൂട്ടരെ നമ്മള് വേണ്ട പോലെ പരിഗണിച്ചിട്ടുണ്ടോ ???
ഈ വരികൾ ചിന്തകളേ ഉദ്ദീപിപ്പിക്കുന്നത് തന്നെ! ഫുട്ബോൾ ഹരത്തെക്കാൾ അക്കാലത്തെ, കലയെ സ്നേഹിച്ച കുറെ മനുഷ്യരെ ഓർത്തുപോയി.
ഞാനെഴുതിത്തുടങ്ങിയതാണ് !
പിന്നെ ഇതുപോലോരോന്നു വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി നമുക്കു വായനയാണ് പറഞ്ഞിതിക്കുന്നതെന്ന്.
ങ്ഹാ !സാരമില്ല. നിരൂപണം ചെയ്തു കഴിഞ്ഞു കൂടാം !
കാല്‍പ്പന്തുകളിയുടെ ചടുലത,നാടിന്റെ തുടുപ്പ്, ക്ലബ്ബുകള്‍,വാര്‍ഷികങ്ങള്‍ ,അമച്വര്‍ നാടകസംഘങ്ങള്‍ ....
കാലം ഒരുപാടു പിന്നോട്ടുപോയി..
നന്ദി..ഇനിയും കാണാം
കുറെ ഓര്‍മകളും നല്ലൊരു പാട്ടും കളിയും ആവേശവും...
നല്ല രസമുണ്ട് ...ആദ്യാവസാനം
Chennai 28 എന്ന സിനിമ ഓര്‍മ്മ വന്നു ഈ ഫുട്ബോള്‍ കഥ വായിച്ചപ്പോള്‍.. കണ്ടിട്ടുണ്ടോ?
ഇത്രേം ചരിത്രം അവകാശപ്പെടാനില്ലെങ്കിലും.. ഇതു പോലൊരു ക്ലബ് ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു.... ആ ഓര്‍മ്മകളൊക്കെ മനസ്സില്‍ മിന്നി മറഞ്ഞു.. ഇതു വായിച്ചപ്പോള്‍..!
ഇതു ഞാന്‍ കണ്ടിട്ടല്ലോ...... വീണ്ടും സജീവമായതില്‍ സന്തോഷം
പുരാണം വേറെന്നും എഴുതിയില്ലെ
aashamsakal......
കാണാന്‍ വൈകി.. നല്ല ഓര്‍മക്കുറിപ്പുകള്‍! പണ്ട് ഞാനും ചേട്ടനും ചേര്‍ന്ന് സ്ഥാപിച്ച (അകാലത്തില്‍ പൊലിഞ്ഞു പോയ) സ്പാര്‍ട്ട സ്പോര്‍ട്സ് ക്ലബ് ഓര്മ വന്നു! ഒരു സിസര്‍ കട്ട് ട്രൈ ചെയ്ത് മുട്ടുകാലില്‍ ലാന്റ് ചെയ്തതിനു ശേഷം ഇന്നേ വരെ കളിക്കാന്‍ പറ്റിയിട്ടില്ല :)
കൊള്ളാം. നന്നായി . ലളിതം. വായിച്ചു പോവാന്‍ തോന്നുന്നത് .അതേകാലത്തില്‍ കേരളത്തിലെ നാട്ടുമ്പുറത്ത് ജീവിച്ചവര്‍ക്ക് തങ്ങളുടേയും അനുഭവമായി തോന്നുന്നതോ തങ്ങളുടെ അനുഭവങ്ങള്‍ ഓര്‍മ്മ വരുന്നതോ ആണ് ഇതിനെ ഹൃദ്യമാക്കുന്നത് ....അഭിനന്ദനം മനോഹര്‍....
:) കൊള്ളാം ഇഷ്ടപ്പെട്ടു
നേരത്തെ കാണാന്‍ കഴിയാഞ്ഞതില്‍ നിരാശ തോന്നുന്നു. നല്ല പോസ്റ്റ്. വായനക്കാരെ ജവാന് ക്ലബ്ബിന്റെ അംഗങ്ങളാക്കാന്‍ പോന്ന അവതരണം.
പിന്നെ പഴയ പോസ്റ്റിലെ ചില കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല. ഇന്നത്തെ പാര്‍ട്ടി മോശവും പഴയ പാര്‍ട്ടി നല്ലതും എന്നാ വാദം പാര്‍ട്ടിയില്‍ നേരിട്ട് പ്രവര്‍ത്തിക്കാതെ മുഖ്യധാരാ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ വായിച്ചു നാട്ടില്‍ നിന്നും അകന്നു നില്‍ക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കും.
:)
ഇത്ര മനോഹരമായ് എഴുതുന്ന താങ്കള്‍ എന്ത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല എന്ന് ആശ്ചര്യപ്പെടുന്നു..
ഇത്രയധികം ഇടവേളയില്ലാതെ കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..
കവിത ചൊല്ലലും,നാടകവും..ഫുട്ബോള്‍ കളിയും കണ്ടു..കൂടെ നടന്നു കണ്ടു.
ജവാനും, ലാഗാനും പറയുന്ന പുരാണം ജൂലായില്‍ തുടങ്ങി ഫെബ്രുവരിയില്‍ എത്തിയിരിക്കുന്നു. ഈ വിഭ്രാന്തിയുടെ വായനയില്‍ അനുഭവമാകുന്ന ധാരാളം സംഭവങ്ങള്‍. മലപ്പുറത്ത് നിന്ന് വരുന്ന എനിക്ക് കാലപന്തുകളിയെന്നത് എന്റെ ഊണ്‍മേശയിലെ വിഭവങ്ങലെപ്പോലെ പരിചിതം. അതിനുമപ്പുറം, ഒരു കൂട്ടായ്മയുടെ വിജയത്തെ ഈ പുരാണത്തില്‍ പറയുന്നുന്ന്ട്. ഒരേ വികാരത്തിലെക്ക് മിടിക്കുന ഹൃദയ താളത്തെ അനുഭവമാകുന്നു. കൂടെ, നാം പരിഗണിക്കാതെ പോകുന്ന അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ധാരാളം പ്രതിഭകള്‍ ആരാരുമറിയാതെ നമുക്കിടയിലൂടെ കാലം കടന്നു പോയിരിക്കുന്നു. ലഭിക്കുന്ന അംഗീകാരത്തിനനുസരിച്ചു കഴിവളക്കപ്പെടുന്ന ഈ ലോകത്ത് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ മാത്രം പ്രതിഭയുടെ തിളക്കത്തെ അറിയാതെ പോയവര്‍ നിരവധി. തീര്‍ച്ചയായും, ഈ അക്ഷരക്കൂട്ടം നിര്‍ബന്ധം പിടിക്കുന്ന ഒരു കാര്യമുണ്ട്. പരിഗണിക്കുക എന്നാ ഉദാത്തമായ സാംസ്കാരിക മൂല്യത്തെ നാം ആചരിക്കുക എന്ന്.
എല്ലാ ആശംസകളും. അധികം താമസിയാതെ ഇങ്ങോട്ട് വരാനുള്ള അവസരം ഒരുക്കണം. ഒട്ടും മടിയാതെ...!!
നന്നായിരിക്കുന്നു.
തീര്‍ച്ചയായും
വീണ്ടും ഇത് വഴി വരും.
It is as beautiful as a short story. Let there be more stories coming from Manohar. It shows that Malayalam and Keralakkara has not become fossils.
ethra manoharammaayirikkunnu, ee ormmakkurippu.
Good one.. A flashback to the younger days with memories like Javan Arts Club football brings back similar memories to the readers too..
മനോഹരം എന്നെ പറയാനുള്ളൂ..
ആദ്യമായി ആണ് ഇതുവഴി...വീണ്ടും വരും..തീര്‍ച്ച..
ഭാവുകങ്ങള്‍..
ക്ലബ്ബുകള്‍ ഇപ്പോളും ഉണ്ട്, ഞങ്ങളുടെ നാട്ടില്‍ (തൃശൂര്‍ തന്നെ) പക്ഷെ അതിനു പണ്ടത്തെ ആ കൂട്ടായ്മയും നിഷ്കളങ്കതയും ഉണ്ടോ എന്ന് സംശയമാണ്. നല്ല അവതരണം മനോഹര്‍ജി...
തുടര്‍ന്നും ഇതുപോലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....
good to read, lot of things come back to memory
മനോഹർ ജി, പഴയ കാലം സുന്ദരമായ വിഷ്വലായ് മുന്നിൽ കാണിച്ചു.
കഥാകൃത്തിന്റെ മനോവ്യാപാരങ്ങളോട് താദാത്മ്യം പ്രാപിക്കുമ്പോഴാണല്ലോ അനുവാചകനു സംതൃപ്തിയുണ്ടാവുക.Maximum propagation is possible when input impedance matches output impedance!
കൊള്ളാം. വളരെ നന്നായി...
ഒന്നാം തരം..
അശേഷം തടസങ്ങളില്ലാതെ ഒറ്റയിരിപ്പിനു വായിച്ചു . നാടിന്റെ നെഞ്ചിലൂടെ ചെരുപ്പിടാതെ ഒരൊറ്റ ഓട്ടം ..
പ്രവസത്തിലാണ് ഗൃഹാതുരത കൂടുതല്‍ തീഷ്ണവും മനോഹരവും ആകുന്നത്..ഗ്രാമത്തിന്റെ ചൂടും ചൂരും ആസ്വതിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ഒന്നും മറക്കാനാവില്ല ...ഒരു നല്ല ഗ്രാമീണ ചിത്രം മനസ്സിലേക്ക് കൊണ്ടുവരാന്‍ ഈ വായനയിലൂടെ കഴിഞ്ഞു ...
manoharam......
interesting & nostalgic..
waiting for more puraanaas....
sheela, doha
ആദ്യാ യിട്ടാ ഞാന്‍ ഇവിടെ വളരെ മനോഹരമായി പഴയ ഓര്‍മ്മകള്‍ അവതരിപ്പിച്ചു ഏറെ ക്കുറെ ഇതേ കഥകള്‍ എല്ലാം നാട്ടിലും ഉണ്ട്
നന്നായിരിക്കുന്നു .നീളം അല്പം കൂടുതലായിരുന്നെങ്ങിലും വായിക്കാങ്കഴിഞ്ഞു .
Read the post today. Splendid. As Sunil said why don't you write regularly.
Intense portrayal.
I lived through the post. Just cannot stop praising your writing. Please do keep writing.
The post gives a feeling that you are a person stuck some where in the past.
Regards
Preethy
Good one Manohar!!! Nice narration..I enjoyed it thoroughly..Keep writing
മനോഹറിന്റെ മനോഹരമായ വിഭ്രാന്തികള്‍ ..ഈ വിഭ്രാന്തി ചികില്‍സിച്ചു മാറ്റരുത് ..ഇനിയും തുടരൂ .എന്തിനീ കാല താമസം ?
കാല് പന്ത് കളിക്കളങ്ങള്‍ കൊലക്കളങ്ങള്‍ ആകുന്ന ഒരു നാട്ടില്‍ നിന്നും വന്ന എനിക്ക് ഈ ഗ്രൌണ്ടിലെ ആരവങ്ങള്‍ ആവേശത്തോടെ ഉള്‍കൊള്ളാന്‍ കഴിഞ്ഞു .തൃശൂര്‍ എല്‍സീടെ കഥകള്‍ ബാക്കി കൂടി ഇങ്ങോട്ട് പോരട്ടെ ..
ചെറുപ്പത്തിന്റെ വലിയ നേട്ടമാണു.. ആ ആവേശം ഒന്നു വേറെത്തന്നെയാണല്ലേ.. എഴുതിയ രീതി സസ്പെന്‍സു കാത്തുകൊണ്ടുതന്നെ. അതിഷ്ടപ്പെട്ടു..
beautiful approch. dr.k.s.david
അതിമനോഹരമായ എഴുത്ത്ഗൃ മനോഹര്‍ജി; കുറച്ചു നാളുകള്‍ നീണ്ട ലേഖനങ്ങളും കഥകളും ഒന്നും വായിക്കാതെ മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ഒരു പഴയ post എന്നെഴുതിക്കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി വായിക്കാന്‍. ഒരുപാട് ഗൃഹാതുരതയുണര്‍ത്തി. പ്രത്യേകിച്ച് എന്റെ 3 ഇക്കമാര് ഏതാണ്ടിതുപോലെയൊരു club നടത്തിക്കൊണ്ടു പോയിരുന്നു. നാടകവും, പാട്ടും,ഫുട്ബോളും എല്ലാം ഉണ്ടായിരുന്നു. ഒരിക്കല്‍ തോറ്റ സങ്കടം സഹിക്കാനാകാതെ, ഇവരുടെ ടീമിലെ ഒരു മെമ്പര്‍ എതിര് ടീമിന്റെ നല്ലൊരു ഫുട്ബോളും തട്ടിക്കൊണ്ടു പോന്നു.അത്പി ഞങ്ങളുടെ വീട്ടില്‍ തന്നെ കൊണ്ടുവന്നു വെച്ചു. ഒടുവില്‍ ഏറ്റവും മൂത്ത ഇക്ക ഇടപെട്ടാനു അത് തിരികെ കൊടുപ്പിച്ചത് .നാടക പരിശീലനത്തിനിടയിലെ ഒരുപാട് രസകരമായ സംഭവങ്ങളും ഓര്മ വന്നു. നല്ല കഴിവുള്ള കലാകാരന്മാര് കുറച്ചുണ്ടായിരുനു അവര്‍ക്കിടയില്‍. അതില്‍ Mala Aravindan മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളൂ
ഇനിയും കുറെ എഴുതുക
സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ ......" ഇത്ര മനോഹരമായി എഴുതാന്‍ കഴിയുന്ന മനോഹര്‍ എന്തുകൊണ്ട് കൂടുതല്‍ എഴുതുന്നില്ല"........
അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ മനോഹരം.!!!
അങ്ങനെ നിങ്ങളുടെ ബ്ലോഗിലും എത്തിപ്പെട്ടു,എഴുത്തുകൾ മനോഹരം.!!!
അഭിനന്ദനനം ....ഇനിയും എഴുതുവാന്‍ ആശംസകള്‍
പൊതു ഇടങ്ങൾ ഇല്ലാതാവുന്ന കാലത്ത് ഇത്തരം ഓർമ്മകൾ പൊടി തട്ടി എടുക്കുക തന്നെ വേണം
ഇപ്പോഴാണ് വായിക്കുവാൻ കഴിഞ്ഞത്. മനോഹരൻ മനോഹരമായി മനോരമയിൽ, ക്ഷമിക്കണം, മനോവിഭ്രാന്തികളിൽ എഴുതി
ഇഷ്ട്ടം
Post a Comment